ഗോകുൽ
Posted On
date_range Updated On
date_range പശുക്കളെ വെട്ടിയ സംഭവം; മൂന്നാം പ്രതി പിടിയിൽ
നേമം: ഉടമയോടുള്ള വ്യക്തിവിരോധം മൂലം ഫാം ഹൗസിലെ പശുക്കളെ വെട്ടിയ സംഭവത്തിലെ മൂന്നാം പ്രതി പിടിയിൽ. മൈലാടി സ്വദേശി നന്ദു എന്നു വിളിക്കുന്ന ഗോകുൽ (27) ആണ് പിടിയിലായത്.
ആഴ്ചകൾക്ക് മുമ്പായിരുന്നു സംഭവം. പേയാട് ഭാഗത്ത് രാജേഷ് എന്നയാൾ നടത്തുന്ന ഫാം ഹൗസിലെ പശുക്കളെയാണ് മൂന്നംഗസംഘം വെട്ടിയത്. ഒന്നും രണ്ടും പ്രതികളെ നേരേത്ത പിടികൂടിയിരുന്നു. വിളപ്പിൽശാല ഭാഗത്തുെവച്ച് മലയിൻകീഴ് സി.ഐ എ.വി. സൈജു, എസ്.ഐ ആർ. രാജേഷ് എന്നിവർ ഉൾപ്പെട്ട സംഘം പിടികൂടിയ ഗോകുലിനെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.