Posted On
date_range Updated On
date_range ബാങ്കിനെ കബളിപ്പിച്ച് 25 ലക്ഷം തട്ടിയ കേസിൽ പ്രതി പിടിയിൽ
നേമം: ബാങ്കിനെ കബളിപ്പിച്ച കേസിലെ പ്രതിയെ കരമന പൊലീസ് അറസ്റ്റ് ചെയ്തു. തിരുവല്ലം പുഞ്ചക്കരി സ്വദേശി അനിൽകുമാർ ആണ് അറസ്റ്റിലായത്. മറ്റൊരു വസ്തു കാണിച്ച് രേഖകൾ സമർപ്പിച്ച ശേഷം 25 ലക്ഷത്തോളം രൂപ തട്ടിയെടുത്തു എന്നാണ് പരാതി. ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം. കരമന സ്റ്റേഷൻ പരിധിയിൽ പ്രവർത്തിക്കുന്ന ഇടഗ്രാമം കനറാ ബാങ്കിനെയാണ് ഇയാൾ കബളിപ്പിച്ചത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.