പ്രകാശ്
Posted On
date_range Updated On
date_range വീട്ടിൽ കഞ്ചാവ് ചെടി വളർത്തിയ യുവാവ് പിടിയിൽ
നേമം: വീടിനോട് ചേർന്ന് കഞ്ചാവ് ചെടി നട്ടുവളർത്തിയ യുവാവിനെ പൊലീസ് പിടികൂടി. മച്ചേൽ അയ്യംപുറം ഷിജി ഭവനിൽ പ്രകാശ് (35) ആണ് നരുവാമൂട് പൊലീസും റൂറൽ ഡാൻസാഫ് സ്ക്വാഡും സംയുക്തമായി നടത്തിയ റെയ്ഡിൽ പിടിയിലായത്.
കാട്ടാക്കട ഡിവൈ.എസ്.പി അനിൽകുമാറിന്റെ നേതൃത്വത്തിൽ നരുവാമൂട് സി.ഐ ധനപാലൻ, എസ്.ഐ വിൻസെന്റ്, ഗ്രേഡ് എസ്.ഐ പുഷ്പാംഗദൻ ആചാരി, എ.എസ്.ഐ രാജേഷ്കുമാർ, എസ്.സി.പി.ഒ കൃഷ്ണകുമാർ, അനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.