Posted On
date_range Updated On
date_range മഴ: വിളവൂർക്കലിൽ മൂന്ന് വീടുകൾ ഇടിഞ്ഞുവീണു
നേമം: തിങ്കളാഴ്ചയുണ്ടായ ശക്തമായ മഴയിൽ വിളവൂർക്കൽ പഞ്ചായത്തിലെ മൂന്ന് വീടുകൾ ഇടിഞ്ഞുവീണു. വിളവൂർക്കൽ വാർഡിലെ തെങ്ങത്താംകോട് സ്വദേശിനി സുനിതകുമാരി, സുശീല, വിളയിൽ ലെയിൻ സ്വദേശി ബാബു എന്നിവരുടെ വീടുകളാണ് ഇടിഞ്ഞുവീണത്.
സുനിതകുമാരിയുടെ വീടിന്‍റെ ഭിത്തിയുടെ ഒരു ഭാഗമാണ് തകർന്നത്. സുശീലയുടെ വീട് ടാർപോളിൻ കൊണ്ട് മറച്ചതായിരുന്നു. ഈ വീടിന്‍റെ കുറെ ഭാഗവും അടർന്നുവീണു. ബാബുവിന്‍റെ വീടിന്‍റെ ഒരു ഭാഗം ശക്തമായ മഴയിൽ ഇടിഞ്ഞു താഴുകയായിരുന്നു.
സംഭവമറിഞ്ഞ് വിളവൂർക്കൽ വാർഡ് അംഗം ആർ. അനിലാദേവി സ്ഥലം സന്ദർശിച്ചു. മൂന്നു വീട്ടുകാർക്കും അടിയന്തര സഹായം നൽകുമെന്ന് ഇവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.