Posted On
date_range Updated On
date_range ആറ് ലക്ഷം രൂപയുടെ കഞ്ചാവുമായി തിരുവനന്തപുരത്ത് രണ്ട് യുവാക്കൾ അറസ്റ്റിൽ
നാഗർകോവിൽ: പത്ത് കിലോ കഞ്ചാവുമായി രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്യ്തു. തിരുവനന്തപുരം സ്വദേശികളായ വിഷ്ണു പ്രകാശ് (22) അഖിൽജയൻ (26) എന്നിവരെയാണ് വടശ്ശേരി ഇൻസ്പെക്ടർ മുരുകനും, എസ്.ഐ സത്യസോപനും ചേർന്ന് പിടികൂടിയത്.
വ്യാഴാഴ്ച്ച ഒഴുകിനശ്ശേരിയിൽ വാഹന പരിശോധന നടത്തുന്നതിനിടയിൽ പൊലീസിനെ കണ്ട് ബൈക്കുമായി കടന്നുകളയാൻ ശ്രമിച്ചവരെ പിടികൂടി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെടുത്തത്. ഇവയുടെ മൂല്യം ആറ് ലക്ഷത്തോളം വരും. അന്വേഷണത്തിൽ തേനിയിൽ നിന്നുമാണ് കഞ്ചാവ് വാങ്ങി കന്യാകുമാരിയിൽ കൊണ്ട് വന്നത് എന്ന് അറിയാൻ കഴിഞ്ഞു. അജിത്കുമാർ നാഗർകോവിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.