വീടിന്‍റെ വാതിൽ കുത്തിത്തുറന്ന് 63 പവനും ലക്ഷം രൂപയും കവർന്നു

നാഗർകോവിൽ: സൈമൺനഗറിൽ വീട് കുത്തിത്തുറന്ന് 63 പവൻ സ്വർണാഭരണങ്ങളും ഒരു ലക്ഷം രൂപയും കവർന്നു. സ്വകാര്യ സ്കാൻ സെന്‍റർ മാനേജർ ശങ്കരനാരായണന്‍റെ വീട്ടിലാണ് വെള്ളിയാഴ്ച രാത്രി മോഷണം നടന്നത്. സംഭവദിവസം ശങ്കരനാരായണനും ഭാര്യയും രാവിലെ ജോലിക്ക് പോയി. ജോലിക്കൂടുതൽകാരണം ശങ്കരനാരായണന് വീട്ടിൽ നേരത്തേ എത്താൻ കഴിഞ്ഞില്ല.

ഇതുകാരണം ഭാര്യ മാതാവിന്‍റെ വീട്ടിൽ പോയി. ശനിയാഴ്ച പുലർച്ച നാലോടെ ശങ്കരനാരായണൻ വീട്ടിലെത്തിയപ്പോൾ വാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ടു. തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണവും പണവും നഷ്ടപ്പെട്ടത് അറിഞ്ഞത്. നേശമണി പൊലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഡി.എസ്.പി നവീൻകുമാർ സ്ഥലം സന്ദർശിച്ചു.

Tags:    
News Summary - The door of the house broken open gold and money stolen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.