Posted On
date_range Updated On
date_range കാണാതായ യുവാവിന്‍റെ അസ്ഥികൂടം കണ്ടെത്തി; സുഹൃത്തുക്കൾ കസ്റ്റഡിയിൽ
നാഗർകോവിൽ: കന്യാകുമാരി മഹാധാനപുരത്തുനിന്ന് ഒരു മാസം മുമ്പ് കാണാതായ യുവാവിന്‍റെ അസ്ഥികൂടം കന്യാകുമാരി ഡി.എസ്.പി രാജയുടെ നേതൃത്വത്തിൽ ശുചീന്ദ്രം പൊലീസ് ഊട്ടുവാഴ്മഠത്തിൽനിന്ന് കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് മരിച്ച വ്യക്തിയുടെ സുഹൃത്തുക്കളായ കണ്ടൻപരപ്പ് സ്വദേശി ഭൂപലൻ, സ്വാമിതോപ്പ് സ്വദേശി വിഘ്നേഷ് എന്നിവരെ കസ്റ്റഡിയിലെടുത്തു.
ഇക്കഴിഞ്ഞ സെപ്റ്റംബർ 18നാണ് കന്യാകുമാരി മഹാധാനപുരം സ്വദേശി മാശാന കണ്ണനെ (36) കാണാതായത്. തുടർന്ന് ഭാര്യ ഇശക്കി അമ്മാൾ കന്യാകുമാരി പൊലീസിന് പരാതി നൽകി. പ്രത്യേക സേനക്ക് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലാണ് സുഹൃത്തുക്കളെ പിടികൂടിയത്. മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെതുടർന്ന് മാശാന കണ്ണനെ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ചെന്നാണ് പൊലീസ് നൽകുന്ന വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.