Posted On
date_range Updated On
date_range കെ.എസ്.ആർ.ടി.സി ബസിൽനിന്ന് 70 ലക്ഷം രൂപയുമായി യാത്രക്കാരൻ പിടിയിൽ
നാഗർകോവിൽ: തിരുവനന്തപുരത്തേക്ക് വന്ന കെ.എസ്.ആർ.ടി.സി ബസിലെ യാത്രക്കാരനായ ചെന്നൈ സ്വദേശിയുടെ പക്കൽനിന്നും 70 ലക്ഷം രൂപ കണ്ടെടുത്തു. തമിഴ്നാട് - കേരള അതിർത്തി പ്രദേശമായ പടന്താലുമൂട് ചെക്ക്പോസ്റ്റൽ ഇരുസംസ്ഥാനത്തെയും പൊലീസ് സംയുക്ത പരിശോധനയിലാണ് യാത്രക്കാരനായ ചെന്നൈ പുതുപേട്ട സ്വദേശി ആദമിന്‍റെ പക്കൽനിന്നും പണം കണ്ടെടുത്തത്.
കളിയിക്കാവിള പൊലീസ് രൂപയുടെ ഉറവിടത്തെക്കുറിച്ച് അന്വേഷിച്ച് വരുന്നു. ക്രിസ്മസ് ആഘോഷന്‍റെ മറവിൽ ലഹരിവസ്തുക്കൾ കടത്തുന്നത് നിരീക്ഷിക്കാൻ രണ്ട് സംസ്ഥാനത്തെയും പൊലീസ് വാഹന പരിശോധന നടത്തുമ്പോഴാണ് രൂപ കണ്ടെടുത്ത്.
ചോദ്യം ചെയ്യലിൽ മതിയായ മറുപടി നൽകാത്തതിനാൽ കളിയിക്കാവിള പൊലീസ് സ്റ്റേഷനിൽ തുടർ അന്വേഷണത്തിനായി ആദമിനെ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.