നാഗർകോവിൽ-തിരുവനന്തപുരം ​പാത ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കൽ വൈകും

നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ കഴിഞ്ഞ 11ന് തുടങ്ങിയ കനത്തമഴയിൽ മണ്ണിടിച്ചിൽ കാരണം തകരാറിലായ നാഗർകോവിൽ- തിരുവനന്തപുരം ​െട്രയിൻ ഗതാഗതം പുനഃസ്ഥാപിക്കുന്നത് വൈകുമെന്ന് തിരുവനന്തപുരം റെയിൽവേ ഡിവിഷൻ അറിയിച്ചു. കന്യാകുമാരി മുതൽ നാഗർകോവിൽ വരെയുള്ള ട്രാക്കി​െൻറ കേടുപാടുകൾ വ്യാഴാഴ്ചയോടെ തീർത്തിരുന്നു.

എന്നാൽ, നാഗർകോവിൽ-തിരുവനന്തപുരം ട്രാക്കിൽ ഇരണിയലിൽ തുടങ്ങി പാറശ്ശാല പലഭാഗത്തും കനത്തമഴ കാരണം മണ്ണിടിഞ്ഞതാണ് ​െട്രയിൽ ഗതാഗതം വൈകുന്നതിന് കാരണമാകുന്നത്. മാത്രമല്ല പാത ഇരട്ടിപ്പിക്കലി​െൻറ ഭാഗമായി ഈ ഭാഗങ്ങളിൽ നടന്നുവന്നിരുന്ന പണികൾ കാരണവും മണ്ണിടിഞ്ഞത് മാറ്റാൻ ബുദ്ധിമുട്ടുകൾ സൃഷ്​ടിക്കുന്നു.

ശനിയാഴ്ച നാഗർകോവിൽ -തിരുവനന്തപുരം റൂട്ടിൽ 06425, 06426, 06427, 06435 െട്രയിനുകൾ പൂർണമായി റദ്ദാക്കി. കൂടാതെ 15 ​െട്രയിനുകൾ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. ഭാഗികമായി റദ്ദാക്കിയ പുനലൂർ-മധുര, അനന്തപുരി, പരശുറാം, ഏറനാട്, ഐലൻറ്​ എക്സ്പ്രസ്, ഗുരുവായൂർ എക്സ്പ്രസ്​ ട്രയിനുകൾ നാഗർകോവിൽ, തിരുനെൽവേലി, തിരുവനന്തപുരം, കൊല്ലം, കായങ്കുളം തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് യാത്ര തുടങ്ങുകയും ഇതേസ്ഥലങ്ങളിൽ തന്നെ യാത്ര അവസാനിപ്പിക്കുകയും ചെയ്യുമെന്നാണ് റെയിൽവേ അറിയിച്ചിട്ടുള്ളത്.


വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.