കാശി തമിഴ്സംഘം പ്രതിവാര
എക്സ് പ്രസിനു നൽകിയ സ്വീകരണം
Posted On
date_range Updated On
date_range കന്യാകുമാരി-കാശി തമിഴ്സംഘം പ്രതിവാര എക്സ്പ്രസ് ഇന്നുമുതൽ
നാഗർകോവിൽ: കാശി തമിഴ്സംഘം പ്രതിവാര എക്സ്പ്രസ് ട്രെയിൻ റെഗുലർ സർവീസ് വ്യാഴാഴ്ച രാത്രി 8.30ന് കന്യാകുമാരിയിൽ നിന്ന് പുറപ്പെടും. ശനിയാഴ്ച രാത്രി 11.35 ന് ബനാറസിൽ യാത്ര സമാപിക്കും. ഞായറാഴ്ചകളിൽ ബനാറസിൽ നിന്ന് വൈകുന്നേരം 4.20 ന് പുറപ്പെട്ട് ചൊവ്വാഴ്ച രാത്രി ഒമ്പതിന് കന്യാകുമാരിയിൽ എത്തും.
തമിഴ്നാട്, ആന്ധ്ര, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തർപ്രദേശ് വഴി 2766.3 കിലോമീറ്റർ ദൂരമാണ് യാത്ര. വാരണാസി, അലഹബാദ്, ബനാറസ്, മധുര, തഞ്ചാവൂർ, കുംഭകോണം, ചിദംബരം, കാഞ്ചീപുരം തുടങ്ങിയ തീർഥാടന കേന്ദ്രങ്ങൾ വഴിയാണ് ട്രെയിൻ യാത്ര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.