Posted On
date_range Updated On
date_range മത്സ്യതൊഴിലാളി കടലിൽ മുങ്ങിമരിച്ചു
നാഗർകോവിൽ: കുളച്ചൽ കോടി മുനയിൽ നിന്ന് തിങ്കളാഴ്ച വൈകുന്നേരം ഫൈബർ ബോട്ടിൽ കടലിൽ പോയ മത്സ്യതൊഴിലാളി മുങ്ങിമരിച്ചു. സഹായരാജ് (58) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ മറ്റ് ബോട്ടിലുള്ളവർ സഹായരാജിനെ ഫോൺ ചെയ്തെങ്കിലും എടുക്കാത്തതിനെ തുടർന്ന് ബോട്ടിനടുത്ത് പോയി നോക്കിയപ്പോൾ കടലിൽ മരിച്ച നിലയിൽ പൊങ്ങി കിടക്കുകയായിരുന്നു.
മറൈൻ എസ്.ഐ സുരേഷിനെ വിവരം അറിയിച്ചതിനെ തുടർന്ന് മൃതദേഹം കൈപറ്റി മെഡിക്കൽ കോളജ് ആസ്പത്രിയിൽ എത്തിച്ചു.
ഭാര്യയും ആറ് മക്കളും ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.