പത്മനാഭപുരം കൊട്ടാരം കരാർ ജീവനക്കാരുടെ പ്രതിഷേധം കാരണം
അടഞ്ഞുകിടക്കുന്നു.
Posted On
date_range Updated On
date_range കരാർ ജീവനക്കാർക്ക് ശമ്പളമില്ല; പത്മനാഭപുരം കൊട്ടാരം അടച്ചിട്ടു
നാഗർകോവിൽ: കേരള പുരാവസ്തു വകുപ്പിന് കീഴിൽ കന്യാകുമാരി ജില്ലയിലുള്ള പത്മനാഭപുരം കൊട്ടാരം ചൊവ്വാഴ്ച കരാർ ജീവനക്കാരുടെ പ്രതിഷേധം കാരണം അടച്ചിട്ടു. രാവിലെ മുതൽ കൊട്ടാരത്തിന്റെ പ്രധാന വാതിൽ അടഞ്ഞ് കിടന്നതിനാൽ വിനോദ സഞ്ചാരികൾക്ക് കൊട്ടാരം കാണാൻ കഴിഞ്ഞില്ല. ആറ് മാസമായി കൊട്ടാരത്തിലെ 47 കരാർ ജീവനക്കാർക്ക് ദിവസക്കൂലി അടിസ്ഥാനമാക്കിയുള്ള ശമ്പളം നൽകിയിട്ടില്ലെന്നാണ് പരാതി. കൊട്ടാരം അടച്ചിടാൻ കരാർ ജീവനക്കാർക്ക് സ്ഥിരം ജീവനക്കാരുടെ പിന്തുണയുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.