കടലിൽ കാണാതായ രണ്ട് കുളച്ചൽ മത്സ്യതൊഴിലാളികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തു

നാഗർകോവിൽ: തൂത്തുക്കുടി മണപ്പാട് കടലിൽ ബോട്ട് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ കാണാതായ മൂന്ന് പേരിൽ രണ്ട് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഒരാളുടെ മൃതദേഹം നേരത്തെ കണ്ടെടുത്തിരുന്നു.

ആൻറോ(52), ആരോഗ്യം(47) എന്നിവരുടെ മൃതദേഹങ്ങളാണ് ഞായർ, തിങ്കൾ ദിവസങ്ങളിലായി കണ്ടെടുത്തത്. ഇതിൽ ആന്റോയുടെ മൃതദേഹം മണപ്പാട് ഭാഗത്ത് കടലിനുള്ളിൽ ബോട്ടിൽ കുടുങ്ങിയ നിലയിലായിരുന്നു. ഇന്ത്യൻ നാവികസേനയുടെ നിരീക്ഷക്, ജമുന എന്നീ കപ്പലുകൾ ഉപയോഗിച്ച് നടത്തിയ തിരച്ചലിലാണ് ഈ മൃതദേഹം കണ്ടെടുത്തത്. കാലിലെ ശസ്ത്രക്രിയയുടെ അടയാളങ്ങൾ മുഖേനയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം കുളച്ചലിൽ സംസ്ക്കരിച്ചു. ആരോഗ്യത്തിന്റെ മൃതദേഹം തിങ്കളാഴ്ച വൈകുന്നേരം രാമേശ്വരത്തിനടുത്ത് കരയിൽ ഒരുങ്ങുകയായിരുന്നു. പോസ്റ്റ്മോർട്ടം നടപടികൾ കഴിഞ്ഞ് കുളച്ചലിൽ സംസ്ക്കാരം നടക്കും. മറ്റൊരു മത്സ്യ തൊഴിലാളി പയസിന്റെ മൃതദേഹം സെപ്റ്റംബർ 30 ന് കണ്ടെത്തിയിരുന്നു. അപകടത്തിൽപ്പെട്ട ബോട്ടിൽ ഉണ്ടായിരുന്ന മറ്റ് 13 പേരെ മറ്റ് ബോട്ടുകാർ രക്ഷപ്പെടുത്തി കരയിൽ എത്തിച്ചിരുന്നു.

മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുന്നതിനിടെ സെപ്തംബർ 28 ന് ബോട്ട് മറിഞ്ഞായിരുന്നു അപകടം. 

Tags:    
News Summary - bodies of fishermen who went missing in the sea have been recovered.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.