local lead- നിയന്ത്രണമില്ലാതെ സമ്പർക്കവ്യാപനം

തിരുവനന്തപുരം: ജില്ലയില്‍ ബുധനാഴ്ച 540 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കവ്യാപനം നിയന്ത്രണമില്ലാതെ തുടരുകയാണ്. 12ന് മരിച്ച തിരുവനന്തപുരം കാലടി സൗത്ത് സ്വദേശി ഭാര്‍ഗവി (90), 15ന് മരിച്ച ആര്യനാട് സ്വദേശി മീനാക്ഷി (86) എന്നിവരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ജില്ലയിലെ 519 പേര്‍ക്കും ബുധനാഴ്ച സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച​ു. ജില്ലയില്‍ നിന്നുള്ള 224 പേരുടെ പരിശോധനഫലം നെഗറ്റിവ് ആയി. ജില്ലയിൽ പുതുതായി 1,797 പേർ രോഗനിരീക്ഷണത്തിലായി. 1,068 പേർ നിരീക്ഷണ കാലയളവ് രോഗലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. ജില്ലയിൽ 19,977 പേർ വീടുകളിലും 715 പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളിൽ ബുധനാഴ്ച രോഗലക്ഷണങ്ങളുമായി 425 പേരെ പ്രവേശിപ്പിച്ചു. 421 പേരെ ഡിസ്ചാർജ് ചെയ്തു. ജില്ലയിൽ ആശുപത്രികളിൽ 2,816 പേർനിരീക്ഷണത്തിൽ ഉണ്ട്. ബുധനാഴ്ച 694 സാമ്പിളുകൾ പരിശോധനക്കായി അയച്ചു. ബുധനാഴ്ച 731 പരിശോധനഫലങ്ങൾ ലഭിച്ചു. മര്യനാടും പൂവാറും മുന്നിൽ ജില്ലയിൽ ഏറ്റവുമധികം കോവിഡ് സ്ഥിരീകരിച്ചത് മര്യനാടാണ്. ആകെ 20. മറ്റുള്ളിടങ്ങളിൽ ഇങ്ങനെ പൂവാർ- 19 കൊച്ചുതോപ്പ് -14 വള്ളക്കടവ് -13 കുന്നത്തുകാൽ-10 ഊരൂട്ടമ്പലം, കീഴാറൂർ, പാറശ്ശാല, വട്ടവിള - ഒമ്പത് ബാലരാമപുരം, മുല്ലൂർ, വട്ടിയൂർക്കാവ് -ഏഴ് മാരായമുട്ടം, ശാന്തിപുരം-ആറ് ഈക്കോട്, കുറ്റിച്ചൽ, നെയ്യാറ്റിൻകര, മുക്കോല, മച്ചേൽ- അഞ്ച് ആനാവൂർ, ഇടവച്ചാൽ, കൊച്ചുതോപ്പ്, കോട്ടുകാൽകോണം, കുടയാൽ, ചുള്ളിമാനൂർ, പുതുക്കുറിച്ചി, പരശുവയ്ക്കൽ, പേഴുമൂട്, പൊഴിയൂർ, മണ്ണാംകോണം, വിഴിഞ്ഞം- നാല് വീതം അരശുമൂട്, അമ്പൂരി, അമരവിള, ഇടിച്ചക്കപ്ലാമൂട്, ഒറ്റശേഖരമംഗലം, കരകുളം, കാഞ്ഞിരംമൂട്, കുടപ്പനക്കുന്ന്, കൊടുങ്ങാനൂർ, കോട്ടൂർ, കടയ്ക്കാവൂർ, ചാല, തൃക്കണ്ണാപുരം ആറാമട, നാവായിക്കുളം, നേമം, പഴഞ്ചിറ, പനക്കോട്, പാറക്കുഴി, ഭഗവതിനട, വാലുപച്ച -മൂന്ന് വീതം ഉറിയാക്കോട്, ഉദിയൻകുളങ്ങര, എള്ളുവിള, ഒരുവാതിൽകോട്ട, കാട്ടാക്കട, കുറ്റിമൂട്, കോട്ടുകൽ, കുന്നുകുഴി, കാരക്കോണം, ചെറിയകൊല്ല, നാരകത്തിൻകുഴി, പൂന്തുറ, പോത്തൻകോട്, പെരുങ്കടവിള, പാങ്ങോട്, പള്ളിക്കൽ, പരുത്തിപ്പള്ളി, പരപ്പാംകുന്ന്, പുതുകുളങ്ങര, പയറ്റുവിള, മുട്ടട, വെൺപാലവട്ടം, വെട്ടൂർ, വർക്കല -രണ്ട് വീതം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.