ഫൈസൽ ഖാൻ
Posted On
date_range Updated On
date_range ജർമൻ സ്വദേശിയുടെ ബാഗ് കവർന്ന കേസിൽ യുവാവ് പിടിയിൽ
കോവളം: കോവളം ഗ്രോവ് ബീച്ചിൽ ജർമൻ സ്വദേശിയുടെ പണം സൂക്ഷിച്ച ബാഗ് കവർന്നയാളെ കോവളം പൊലീസ് പിടികൂടി. ആലപ്പുഴ തുമ്പോളി സ്വദേശി ഫൈസൽ ഖാൻ (37) ആണ് അറസ്റ്റിലായത്.
ബുധനാഴ്ച രാവിലെയായിരു സംഭവം. ബീച്ചിൽ കുളിക്കുന്നതിന് മുമ്പ് തീരത്ത് ഫോണും വിദേശ ഇന്ത്യൻ കറൻസികൾ അടങ്ങിയ ബാഗും സൂക്ഷിച്ചിരുന്നു. കുളികഴിഞ്ഞ് എത്തിയപ്പോഴാണ് ബാഗ് നഷ്ടപ്പെട്ട വിവരം വിദേശി അറിഞ്ഞത്.
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ നഗരത്തിൽനിന്ന് പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.