ke കാരംമൂട്ടില്‍ ആടുകള്‍ ചത്ത സംഭവം; വന്യജീവിയുടെ ആക്രമണം മൂലമല്ലെന്ന്

പത്തനാപുരം: കുണ്ടയം കാരംമൂട്ടില്‍ ആടുകള്‍ ചത്ത സംഭവം വന്യജീവിയുടെ ആക്രമണം മൂലമല്ലെന്ന് പോസ്​റ്റ്​മോര്‍ട്ടം റിപ്പോര്‍ട്ട്. ജൂണ്‍ ആറിനാണ് കാരമൂട് എസ്.എന്‍ മന്‍സിലില്‍ നാസറുദ്ദീ​ൻെറ വീട്ടുമുറ്റത്ത് കെട്ടിയിരുന്ന മൂന്ന് ആടുകളെ ചത്തനിലയില്‍ കണ്ടത്. അജ്ഞാതജീവിയുടെ ആക്രമണത്തിലാണ് ആടുകള്‍ ചത്തതെന്ന് പരാതിയുണ്ടായിരുന്നു. സംഭവദിവസം മേഖലയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയതിൽ വന്യമൃഗങ്ങളുടേതായ അടയാളങ്ങളോ കാല്‍പാടുകളോ കണ്ടെത്തിയിരുന്നില്ല. ഇതിനെതുടര്‍ന്നാണ് പോസ്​റ്റ്​മോര്‍ട്ടം നടപടികളുമായി മുന്നോട്ടുപോയത്. ആര്യങ്കാവ് കഴുതുരുട്ടി വെറ്ററിനറി സര്‍ജ​ൻെറ മേല്‍നോട്ടത്തിലായിരുന്നു പോസ്​റ്റ്​മോര്‍ട്ടം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.