439 ഓട്ടോകൾക്കെതിരെ നടപടി

*33 കടകള്‍ പൂട്ടാൻ നടപടി തിരുവനന്തപുരം: മാർഗനിർദേശങ്ങൾ പാലിക്കാതെ സർവിസ് നടത്തിയ 439 ഓട്ടോകൾക്കെതിരെയും സ്പെഷൽ ഡ്രൈവി​ൻെറ ഭാഗമായി നടപടി സ്വീകരി​െച്ചന്ന് സിറ്റി പൊലീസ് കമീഷണർ ബൽറാം കുമാർ ഉപാധ്യായ അറിയിച്ചു. യാത്രക്കാരെയും ഓട്ടോ ഡ്രൈവറെയും ഷീറ്റുപയോഗിച്ച് വേര്‍തിരിക്കാത്ത വാഹനങ്ങള്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. സാമൂഹിക അകലം പാലിക്കാതെയും കോവിഡ് പ്രോട്ടോക്കോൾ അനുസരിക്കാതെയും പ്രവർത്തിച്ച 33കടകള്‍ പൂട്ടിക്കുന്നതുള്‍പ്പെടെയുള്ള നടപടികളും സ്വീകരിച്ചു. പൊതുസ്ഥലങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ സ്പെഷൽ ഡ്രൈവിൽ 927 പേർക്കെതിരെ തിങ്കാളാഴ്ച നിയമ നടപടി സ്വീകരിച്ചു. രാവിലെ 10 മണി മുതൽ ഒരുമണി വരെയും വൈകീട്ട് നാല് മുതൽ ഏഴ് വരെയുമായിരുന്നു വ്യാപകമായ പരിശോധനകൾ നടന്നത്. പൊലീസ് സ്​റ്റേഷനുകളിൽ നിന്നുള്ള പ്രത്യേക ബൈക്ക് പട്രോൾ ടീമുകളും മാസ് ഡ്രൈവിൽ പങ്കെടുത്തു. മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ കണ്ടെത്തിയ 411പേരിൽ നിന്നും പിഴ ഈടാക്കിയും സാമൂഹികഅകലം പാലിക്കാതെ കാണപ്പെട്ട 44 പേർക്കെതിരെ നിയമനടപടി സ്വീകരിച്ചു. ലോക്ഡൗൺവിലക്ക് ലംഘനം നടത്തിയ 42 പേർക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ്-2020 പ്രകാരം കേസെടുത്തു. മാർഗനിർ​േദശങ്ങൾ പാലിക്കാതെ യാത്ര ചെയ്ത 12 വാഹനങ്ങൾക്കെതിരെയും നടപടി സ്വീകരിച്ചു. പുതിയ ക​ണ്ടെയ്​ൻമൻെറ്​ സോണുകളായ ജഗതി, പെരുന്താന്നി വാര്‍ഡുകള്‍ അടച്ചു. ജഗതി ജങ്​ഷൻ, ശ്രീവരാഹം ജങ്​ഷൻ എന്നിവിടങ്ങൾ എൻട്രി-എക്സിറ്റ് പോയൻറുകൾ. പുതുതായി ക​ണ്ടെയ്​ൻമൻെറ്​ സോണുകളായി പ്രഖ്യാപിച്ച ജഗതി, പെരുന്താന്നിവാര്‍ഡുകളില്‍ ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഇവിടേക്ക് കടന്നുവരുന്ന എല്ലാ വഴികളും പൊലീസ് ബാരിക്കേഡ് വച്ച് പൂർണമായും അടച്ചു. ഇടപ്പഴഞ്ഞി-ജഗതി റോഡ്, കണ്ണേറ്റ്മുക്ക്-ജഗതി റോഡ്, ഈശ്വരവിലാസം ഇടറോഡുകൾ, സുദർശൻ നഗർ റോഡുകൾ, കണ്ണേറ്റുമുക്ക് - ഡി.പി.ഐ റോഡ്, ജഗതി- ബണ്ട് കോളനി റോഡുകൾ എന്നീ റോഡുകളാണ് അടച്ചത്. ഇതിൽ ജഗതി ജങ്​ഷൻ ആണ് ജഗതി വാര്‍ഡിലെ എൻട്രി- എക്സിറ്റ് പോയൻറ്​ . വെസ്​റ്റ് ഫോർട്ട് ടി.പി. നഗർ, പെരുന്താന്നി എൻ.എസ്.എസ് സ്കൂൾ റോഡ് , സുഭാഷ് നഗർ -1,2, ശ്രീവരാഹം പഴയ കെ.എസ്.ഇ.ബി, ശ്രീ നഗർ എൻട്രൻസ്, സംഗമം നഗർ എൻട്രൻസ്, ഭൂതനാഥ ക്ഷേത്ര റോഡ്, ഓടക്കര ലെയിൻ, കൊത്തളം മാർക്കറ്റ് ജങ്​ഷൻ, കുന്നാണ്ടൻ ഗണപതി ക്ഷേത്രം ലെയിൻ, ശ്രീവരാഹം ജങ്​ഷൻ-കുന്നാണ്ടൻ ക്ഷേത്രം റോഡ് എന്നീ റോഡുകളാണ് പെരുന്താന്നിവാര്‍ഡില്‍ അടച്ചത്. ഇതിൽ ശ്രീവരാഹം ജങ്​ഷൻ ആണ് ഇവിടത്തെ എൻട്രി-എക്സിറ്റ് പോയൻറ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.