408 പേർക്ക് കൂടി കോവിഡ്​; സമ്പർക്കരോഗികളുടെ എണ്ണം വർധിക്കുന്നു

344 പേർക്കും സമ്പർക്കത്തിലൂടെയാണ്. 49 പേരുടെ ഉറവിടം വ്യക്തമല്ല തിരുവനന്തപുരം: തിരുവോണം പടിവാതിലിൽ നിൽക്കെ ഇന്നലെ 408 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 344 പേർക്കും സമ്പർക്കത്തിലൂടെയാണ്. 49 പേരുടെ ഉറവിടം വ്യക്തമല്ല. ഒമ്പതുപേർ ഇതരസംസ്ഥാനങ്ങളിൽ നിന്നാണ്. അതേസമയം 591 പേർക്ക് രോഗം ഭേദമായി. വള്ളക്കടവിൽ 13 പേർക്കും മണക്കാട് 10പേർക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. വെങ്ങാനൂർ, ആമച്ചൽ-ഏഴ്, മൈലക്കര, നെടുങ്കാട്, ആനയറ, ധനുവച്ചപുരം, കരമന, പാറശ്ശാല- ആറ്, പേട്ട, ഇടിച്ചക്കപ്ലാമൂട്, കാട്ടാക്കട- അഞ്ച്, കൊച്ചുതോപ്പ്, വെഞ്ഞാറമൂട്, വലിയതുറ, കൊല്ലോട്, മെഡിക്കല്‍ കോളജ്, അയിര, വേങ്കോട്, ബീമാപള്ളി, ചെങ്കൽ, കോട്ടുകല്‍-നാല്, ചിറ്റാറ്റുമുക്ക്, വഴിമുക്ക്, ചെറുന്നിയൂര്‍, വലിയതുറ, ഉണ്ടന്‍കോട്, ചിലമ്പില്‍, കല്ലിയൂര്‍, പ്ലാവൂര്‍, മുട്ടത്തറ, വഞ്ചിയൂര്‍, കടയ്ക്കാവൂര്‍, കുറ്റിച്ചല്‍, ചെറിയകൊല്ല, ഉള്ളൂർ, മലയിന്‍കീഴ് - മൂന്ന്, കുര്യാത്തി, ശിവജി ​െലയിന്‍, തോപ്പിന്‍കാല, മൈലക്കര, അയിരൂപ്പാറ, ആക്കുളം, അരയൂര്‍, നേമം, മണമ്പൂര്‍, മണികണ്‌ഠേശ്വരം, മാണിക്യവിളാകം, അമരവിള -രണ്ട് പേരടക്കം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വീണ്ടും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 5310 ആയി. ഓണനാളുകളിൽ രോഗികളുടെ എണ്ണം വർധിക്കുമോയെന്ന ആശങ്ക ആരോഗ്യവകുപ്പിനുണ്ട്. കൃത്യമായി കരുതലോടെ വേണം ഓണത്തെ വരവേൽക്കാനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മുന്നറിയിപ്പ് നൽകി. ഇന്നലെ രോഗലക്ഷണങ്ങളുമായി 423 പേരെ പ്രവേശിപ്പിച്ചു. പുതുതായി 1025 പേര്‍ രോഗനിരീക്ഷണത്തിലായി. ഇതോടെ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 24,148 ആയി. 19,606 പേര്‍ വീടുകളിലും 607 പേര്‍ സ്ഥാപനങ്ങളിലും കരുതല്‍നിരീക്ഷണത്തിലുണ്ട്. ശനിയാഴ്ച രോഗവ്യാപനം ഉണ്ടാകുന്ന തരത്തിൽ വിലക്കുലംഘനം നടത്തിയ 19പേർക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ്-2020 പ്രകാരം പൊലീസ് കേസെടുത്തു. മാസ്ക് ധരിക്കാത്ത 180 പേരിൽ നിന്നും സാമൂഹികഅകലം പാലിക്കാത്ത 35 പേരിൽ നിന്നും സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെ പ്രവര്‍ത്തിച്ച 18 കടകളില്‍ നിന്നുമായി 79,000 രൂപ പിഴ ഈടാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.