391 പേർക്കുകൂടി കോവിഡ്

സമ്പർക്കം വഴി 378 പേർക്ക്, 49 രോഗികളുടെ ഉറവിടം വ്യക്തമല്ല തിരുവനന്തപുരം: ജില്ലയില്‍ 391 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. രണ്ടു മരണവും റിപ്പോർട്ട് ചെയ്തു. 23ന് മരിച്ച തിരുവനന്തപുരം കുലശേഖരം സ്വദേശി കൃഷ്ണകുമാര്‍ (58), 17ന് മരിച്ച നെയ്യാറ്റിന്‍കര സ്വദേശി കൃഷ്ണന്‍ തമ്പി (80) എന്നിവരുടെ പരിശോധനഫലം കോവിഡ് മൂലമാണെന്ന്​ സ്ഥിരീകരിച്ചു. ജില്ലയില്‍ ചൊവ്വാഴ്​ച 378 പേർക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. 49 പേരുടെ ഉറവിടം വ്യക്തമല്ല. 10 ആരോഗ്യ പ്രവര്‍ത്തകക്കും കോവിഡ് സ്ഥിരീകരിച്ചു. കരമനയിൽ 18 പേർക്കും ബാലരാമപുരത്ത് 13 പേർക്കും ഫലം പോസിറ്റിവായി. ചൂഴാറ്റുകോട്ട, മാരായമുട്ടം -ഒമ്പത്, തൃക്കണ്ണാപുരം, പാപ്പനംകോട്, വള്ളക്കടവ് -എട്ട്, വാഴോട്ടുകോണം-ഏഴ്, പരശുവയ്ക്കൽ, മണക്കാട്, നേമം -ആറ്, ഊരൂട്ടമ്പലം, കല്ലടിമുഖം, പൂവച്ചൽ - അഞ്ച്, ആനാട്, ആറ്റിങ്ങൽ, കാരയ്ക്കാമണ്ഡപം, കുറ്റിച്ചറ, മുള്ളുവിള -നാല് എന്നിങ്ങനെയാണ് കോവിഡ് സ്ഥിരീകരിച്ചത്. അമരവിള, കാലടി, കമുകിൻകുഴി, കോലിയക്കോട്, കല്ലിയൂർ, കാഞ്ഞിരംകുളം, കാക്കാമൂല, ചുള്ളിമാനൂർ, ചെക്കക്കോണം, പാൽകുളങ്ങര, പുതുക്കുളങ്ങര, പാറശ്ശാല, പൊറ്റയിൽ, പോത്തൻകോട്, പ്ലാവിള, വട്ടപ്പാറ എന്നിവിടങ്ങലിൽ മൂന്നുപേർക്ക് വീതവും അരയൂർ, ഏണിക്കര, എള്ളുവിള ,കല്ലയം, കാട്ടാക്കട, കൊച്ചുതോപ്പ്, ചെറ്റച്ചൽ, കുരിശുമുട്ടം, പയറ്റുവിള, പുന്നയ്ക്കാമുഗൾ, പൂവാർ, മുട്ടത്തറ, നെയ്യാറ്റിൻകര സ്​പെഷൽ സബ് ജയിൽ എന്നിവിടങ്ങളിൽ രണ്ട​ു​േപർക്ക് വീതവും കോവിഡ്​ പോസിറ്റിവായി. ചൊവ്വാഴ്ച ജില്ലയില്‍ പുതുതായി 1800 പേര്‍ രോഗനിരീക്ഷണത്തിലായി. 1450 പേര്‍ നിരീക്ഷണ കാലയളവ് രോഗലക്ഷണങ്ങളില്ലാതെ പൂര്‍ത്തിയാക്കി. ജില്ലയില്‍ 19,747 പേര്‍ വീടുകളിലും 676 പേര്‍ സ്ഥാപനങ്ങളിലും കരുതല്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളില്‍ ചൊവ്വാഴ്ച രോഗലക്ഷണങ്ങളുമായി 427 പേരെ പ്രവേശിപ്പിച്ചു. 313 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ജില്ലയില്‍ ആശുപത്രികളില്‍ 3977 പേര്‍ നിരീക്ഷണത്തിലുണ്ട്. ചൊവ്വാഴ്ച 691 സാമ്പിളുകള്‍ പരിശോധനക്കയച്ചു. 425 പരിശോധന ഫലം ലഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.