35 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

കാട്ടാക്കട: കള്ളിക്കാട്, പൂവച്ചൽ, കാട്ടാക്കട, ആര്യനാട് പഞ്ചായത്തുകളിലായി നടന്ന പരിശോധനകളിൽ . കള്ളിക്കാട് പഞ്ചായത്തിൽ 79 പേരെ കോവിഡ് പരിശോധനക്ക്​ വിധേയരാക്കിയപ്പോൾ ചാമവിളപ്പുറം വാർഡിൽ എട്ട് പേർക്കും പെരിഞ്ഞംകടവ് വാർഡിൽ നാല് പേർക്കും കള്ളിക്കാട് വാർഡിൽ മൂന്ന് പേർക്കും ഉൾപ്പെടെ 15 പേർക്കാണ് പോസിറ്റീവായത്. കാട്ടാക്കട പഞ്ചായത്തിൽ 53 പേരുടെ പരിശോധനയിൽ പാറച്ചൽ, പനയംകോട്, എട്ടിരുത്തി വാർഡുകളിലായി രണ്ടുപേർക്ക് വീതവും കാനക്കോട് വാർഡിൽ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പൂവച്ചലിൽ കഴിഞ്ഞദിവസം നെടുമങ്ങാട് നടത്തിയ പരിശോധനയിൽ കാപ്പിക്കാട് വാർഡിൽ ഒരു കുടുംബത്തിലെ ആറ് പേർക്കും, നെയ്യാർഡാം ആശുപത്രിയിൽ ചൊവ്വാഴ്ച നടത്തിയ സ്രവ പരിശോധനയിൽ പന്നിയോട് വാർഡിലെ രണ്ടുപേർക്കും രോഗം സ്ഥിരീകരിച്ചു. ബുധനാഴ്ച വീരണകാവ് ആശുപത്രിയിൽ 50 പേരുടെ പരിശോധന നടക്കും. കുറ്റിച്ചലിൽ ചൊവ്വാഴ്ച പരിശോധനയില്ലായിരുന്നു. പ്രതിഷേധിച്ചു കാട്ടാക്കട: വെഞ്ഞാറമൂട്ടിൽ നടന്ന ഇരട്ടക്കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ തിങ്കളാഴ്ച നടത്തിയ പ്രകടനത്തിനിടെ പൂവച്ചലിലും കാട്ടാക്കടയിലും കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസുകൾക്ക് നേരെ ആക്രമണം നടത്തിയതായി പരാതി. സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പൂവച്ചൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂവച്ചലിൽ ഒരു മണിക്കൂറിലധികം സമയം റോഡ് ഉപരോധിച്ചു. ഇതിനിടയിൽ സമരത്തി​ൻെറ വിഡിയോ പൊലീസ് ചിത്രീകരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രവർത്തകരും പൊലീസുമായി വാക്കേറ്റവും ഉണ്ടായി. കാട്ടാക്കടയിലും കോൺഗ്രസ് ഓഫിസ് ആക്രമിച്ചതിൽ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ച് യോഗം ചേർന്നു. അക്രമികളെ അറസ്​റ്റ്​ ചെയ്യണമെന്നും നേതൃത്വം ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.