തെരുവുനായ്ക്കൾ 40 കോഴികളെ കടിച്ചുകൊന്നു

കല്ലമ്പലം: ചാത്തമ്പറ കൊച്ചുവിളമുക്കിൽ തെരുവുനായ്ക്കൾ നാൽപതോളം കോഴികളെ കടിച്ചുകൊന്നു. ചാത്തമ്പറ കൊച്ചുവിള മുക്കിൽ വെട്ടുവഴിയിൽ വീട്ടിൽ പ്രദീപി​ൻെറ വീട്ടിനു സമീപത്തെ കോഴിക്കൂട് തകർത്താണ് തെരുവുനായ്ക്കൾ കോഴികളെ കടിച്ചുകൊന്നത്. തിങ്കളാഴ്ച പുലർച്ചയായിരുന്നു സംഭവം. കോഴികൾക്ക് രാവിലെ ആഹാരം കൊടുക്കാൻ ചെന്നപ്പോഴാണ് ഉടമ സംഭവമറിയുന്നത്. 20,000 രൂപയുടെ നഷ്​ടം കണക്കാക്കുന്നതായി ഉടമ പറഞ്ഞു. പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. IMG-20200720-WA0136 ചിത്രം: തെരുവുനായ്ക്കൾ കടിച്ചുകൊന്ന കോഴികൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.