കോവിഡ്ഭീതി ഒഴിയാതെ തലസ്ഥാനജില്ല; ഇന്നലെ മാത്രം 1992 പേര്‍ നിരീക്ഷണത്തിലായി

തിരുവനന്തപുരം: തുടര്‍ച്ചയായ ദിവസങ്ങളില്‍ കോവിഡ്ഭീതി ഒഴിയാതെ തലസ്ഥാന ജില്ല. തിരുവനന്തപുരം ജില്ലയില്‍ വ്യാഴാഴ്​ച 429 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 379 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. അതേസമയം, ജില്ലയുടെ എല്ലാ പ്രദേശങ്ങളില്‍ നിന്നും രോഗബാധിതരുള്ളതും എല്ലാപ്രായക്കാരിലും രോഗം കണ്ടെത്തിയിരിക്കുന്നതും ആശങ്കക്ക്​ ഇടനല്‍കിയിട്ടുണ്ട്. വ്യാഴാഴ്​ച മാത്രം 1992 പേര്‍ രോഗനിരീക്ഷണത്തിലായി. 1,287 പേര്‍ നിരീക്ഷണ കാലയളവ് രോഗലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. ജില്ലയില്‍ 20,374 പേര്‍ വീടുകളിലും 751 പേര്‍ സ്ഥാപനങ്ങളിലും കരുതല്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളില്‍ രോഗലക്ഷണങ്ങളുമായി 493 പേരെയാണ് പ്രവേശിപ്പിച്ചത്. 221 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ജില്ലയില്‍ ആശുപത്രികളില്‍ 3,088 പേരാണ് നിരീക്ഷണത്തിലുള്ളത്. വ്യാഴാഴ്ച 604 സാമ്പിളുകള്‍ പരിശോധനക്കായി അയച്ചു. 614 പരിശോധനഫലങ്ങള്‍ ലഭിച്ചു. ജില്ലയില്‍ 72 സ്ഥാപനങ്ങളില്‍ ആയി 715 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. കലക്ടറേറ്റ് കണ്‍ട്രോള്‍ റൂമില്‍ 302 കാളുകളാണ് എത്തിയത്. മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 33 പേര്‍ മൻെറല്‍ ഹെല്‍ത്ത് ഹെല്‍പ് ലൈനിലേക്ക് വിളിച്ചു. ​േകാവിഡ്​ രോഗബാധയുമായി ബന്ധപ്പെട്ട് ഇതുവരെ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 24,213 ആണ്. വീടുകളില്‍ 20,374 പേരും വിവിധ ആശുപത്രികളില്‍ 3,088 പേരും കോവിഡ് കെയര്‍ സൻെററുകളില്‍ 751 പേരും ഉണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.