കന്യാകുമാരിജില്ലയിൽ രണ്ടായിരം കടന്ന് കോവിഡ്-19

നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ കോവിഡ്-19 രോഗികളുടെ എണ്ണം രണ്ടായിരം കടന്നു. പ്രാദേശികമായി ലഭിക്കുന്ന വിവരമനുസരിച്ച് 2022 ആണ് വ്യാഴാഴ്ച വൈകുന്നേരം വരെയുള്ള കണക്ക്. ഔദ്യോഗിക കണക്ക് അനുസരിച്ച് ആകെ രോഗികൾ 1891 പേരാണ്. ഇതിൽ രോഗം ഭേദമായവർ 612. മരണം 15. ഒരാഴ്ചക്കുള്ളിലാണ് ആയിരം രോഗികളുടെ വർധന. ആശാരിപള്ളം സർക്കാർ മെഡിക്കൽ കോളജ് ആശു​പത്രയിൽ രോഗികൾക്ക് അനുവദിച്ചിട്ടുള്ള കിടക്കകൾ തീർന്നതിനാൽ അടുത്തുള്ള സ്വകാര്യ സ്​കൂളിലും സർക്കാർ എൻജിനീയറിങ്, പോളിടെക്നിക് കോളജുകളിലാണ് ഇപ്പോൾ രോഗികളെ പ്രവേശിപ്പിച്ച് വരുന്നത്. ഇവിടെയുള്ളവർക്ക് കോർപറേഷൻ മുഖേന ഭക്ഷണം നൽകി വരുന്നു. ഇവിടങ്ങളിൽ കോവിഡി​ൻെറ പ്രാഥമിക ലക്ഷണമുള്ള രോഗികളെയാണ് പ്രവേശിപ്പിക്കുന്നത്. ഗുരുതരമായി രോഗം ബാധിച്ചവരെ മെഡിക്കൽ കോളജിൽ അത്യാഹിത വിഭാഗത്തിലും പ്രവേശിപ്പിച്ച് വരുന്നു. ദിനംപ്രതി നൂറിന് മുകളിലാണ് കന്യാകുമാരിയിൽ രോഗികളുടെ എണ്ണം കൂടുന്നത്. പ്ലസ്​ ടു: കന്യാകുമാരിജില്ലയിൽ 95.06 ശതമാനം വിജയം നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ വ്യാഴാഴ്ച പ്രഖ്യാപിച്ച പ്ലസ്​ ടു പരീക്ഷ ഫലത്തിൽ 95.06 ശതമാനം പേർ വിജയിച്ചു. ആകെ പരീക്ഷ എഴുതിയ 21969 പേരിൽ 20844 പേർ വിജയിച്ചു. ഇതിൽ 11659 പേർ പെൺകുട്ടികളാണ്. ആർട്സ്​ ആൻഡ്​ സയൻസ്​ കോളജുകളിൽ ചേരാൻ ആഗ്രഹിക്കുന്നവർ സർക്കാർ വെബ്സൈറ്റിൽ 20 മുതൽ അപേക്ഷിച്ച് തുടങ്ങാം. എൻജിനീയറിങ് കോളജിൽ ചേരേണ്ടവർ ആഗസ്​റ്റ്​ 16ന് മുമ്പ് ഓൺലൈനിൽ അപേക്ഷിക്കേണ്ടതാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.