ഗതാഗതമേഖലയിലെ തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കണം -കോൺഫെഡറേഷൻ

തിരുവനന്തപുരം: തൊഴിലാളികളെ പണിമുടക്കിലേക്ക് തള്ളിവിടാതെ ആവശ്യങ്ങൾ അംഗീകരിക്കാൻ തയാറാകണമെന്ന് കോൺഫെഡറേഷൻ ജനറൽ സെക്രട്ടറി പി. നന്ദകുമാർ എം.എൽ.എ. ഗതാഗതമേഖലയിൽ വിവിധ വിഭാഗം തൊഴിലാളികൾ ജീവൽപ്രധാനമായ ആവശ്യങ്ങൾ ഉന്നയിച്ച് സമരരംഗത്താണ്. ഓട്ടോ, ടാക്സി നിരക്കുകൾ പരിഷ്കരിക്കണം. ഇന്ധനവിലയിലും വാഹനം ഓടിക്കുന്നതിന്​ വേണ്ടിവരുന്ന മറ്റു ചെലവുകളിലും ജീവിത വിലസൂചികയിലും ഉണ്ടാകുന്ന വർധനക്ക്​ ആനുപാതികമായി നിരക്ക്​ വർധിപ്പിക്കാനുള്ള സ്ഥിരം സംവിധാനം വേണം.​ ഡ്രൈവിങ്​ സ്​കൂളുകളുടെ നിലനിൽപുതന്നെ ഇല്ലാതാക്കുന്ന കേന്ദ്രനയം തിരുത്തണമെന്നാവശ്യപ്പെട്ട് ​ഡ്രൈവിങ്​ സ്​കൂൾ തൊഴിലാളികളും സമരത്തിലാണ്. ഈ ആവശ്യങ്ങൾ അംഗീകരിച്ച് സമരം ഒത്തുതീർപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാഴ്ചപരിമിതര്‍ക്കായി നടപ്പാക്കുന്നത് ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ -മന്ത്രി തിരുവനന്തപുരം: കാഴ്ചപരിമിതരുള്‍പ്പെടെയുള്ളവരെ കരുതലോടെ മുന്നോട്ടുകൊണ്ടുപോകാന്‍ ദീര്‍ഘകാല വീക്ഷണത്തോടെയുള്ള പദ്ധതികളാണ് നടപ്പാക്കിവരുന്നതെന്ന് മന്ത്രി ആന്റണി രാജു. കാഴ്ചപരിമിതര്‍ക്കായുള്ള വഴുതക്കാട് സര്‍ക്കാര്‍ വിദ്യാലയത്തിന്റെ 65ാമത് വാര്‍ഷിക ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിമിതികള്‍ക്കിടയിലും മികച്ച നേട്ടങ്ങളാണ് പലരും കരസ്ഥമാക്കുന്നത്. അവരെ കൈപിടിച്ചുയര്‍ത്തേണ്ടത് സമൂഹത്തിന്റെ കടമയാണ്. വകുപ്പുതലത്തിലും സര്‍ക്കാര്‍തലത്തിലും കാഴ്ചപരിമിതര്‍ക്കായി നിരവധി പദ്ധതികള്‍ നടത്തിവരുന്നു. കാഴ്ച പരിമിതി വിദ്യാലയത്തില്‍ നൂതന സാങ്കേതിക വിദ്യകളുടെയോ മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെയോ അഭാവമോ ആവശ്യമോ ഉണ്ടെങ്കില്‍ അത് നടപ്പാക്കാന്‍ പ്രഥമ പരിഗണന നല്‍കും. പ്രസിലേക്കുള്ള ബ്രെയ്ല്‍ മെഷീന്‍ വാങ്ങുന്നതിന്​ 13 ലക്ഷം രൂപ എം.എല്‍.എ ഫണ്ടില്‍നിന്ന്​ അനുവദിച്ചതായി മന്ത്രി അറിയിച്ചു. നീണ്ടകാലത്തെ സേവനത്തിനുശേഷം വിരമിക്കുന്ന പ്രഥമാധ്യാപകനെ മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു. വിവിധ മത്സരങ്ങളില്‍ വിജയികളായ വിദ്യാർഥികള്‍ക്കുള്ള പുരസ്‌കാര വിതരണവും മന്ത്രി നിര്‍വഹിച്ചു. ഈ വര്‍ഷത്തെ റേഡിയോ ക്ലബിന്റെയും സര്‍ഗവേളയുടെയും സമാപനത്തിന്റെ ഉദ്ഘാടനവും നടന്നു. കൗണ്‍സിലര്‍ രാഖി രവികുമാര്‍ അധ്യക്ഷതവഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.