അറബിക് മുൻഷീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം കൊല്ലത്ത്

കടയ്ക്കൽ: കേരള അറബിക് മുൻഷീസ് അസോസിയേഷൻ (കെ.എ.എം.എ) 70ാം സംസ്ഥാന സമ്മേളനം ജനുവരി 27, 28, 29 തീയതികളിൽ കൊല്ലത്ത് നടത്താൻ സംസ്ഥാന സെക്ര​േട്ടറിയറ്റ് യോഗം തീരുമാനിച്ചു. സംസ്ഥാന പ്രസിഡൻറ്​ എ.എ. ജാഫർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം. തമീമുദ്ദീൻ ഉദ്ഘാടനം ചെയ്തു. 2019ൽ ആരംഭിച്ച ഡി.എൽ.എഡ്​ ഭാഷാധ്യാപക പരിശീലന കോഴ്സി​ൻെറ അവസാന സെമസ്​റ്റർ പരീക്ഷ അടിയന്തരമായി നടത്തി വിദ്യാർഥികൾക്ക് തുടർപഠനത്തിനും ഉദ്യോഗത്തിനും അവസരം ലഭ്യമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ട്രഷറർ പി.പി. ഫിറോസ്, ഇ.ഐ. സിറാജ്മദനി, വനിത ഫോറം കൺവീനർ സംഗീത റോബർട്ട്‌, എസ്. നിഹാസ്, അനസ് എം. അഷറഫ്, നബീൽ, മജീദ്, സലാഹുദ്ദീൻ കൊല്ലം, സുമയ്യ, ടി.ബി. അബ്​ദുൽ ലത്തീഫ്, അബ്​ദുല്ല, ലുക്മാൻ, സുഹൈൽ അസീസ്, ഖാദർ കാസർകോട്​, സുധീർ ബാബു, അൻവർ പള്ളിക്കൽ, സിറാജ് കാസർകോട്​,​ ഫസൽ തങ്ങൾ, മുനീർ കിളിമാനൂർ, ഹുസൈൻ സാദത്ത് അൻവർ, ഗഫൂർ, ഷഫീർ ഖാസിമി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.