ജവഹര്‍ റൂറല്‍ സഹകരണ സംഘം ഓഫിസ് കെട്ടിടം ഉദ്ഘാടനം ചെയ്തു

വട്ടപ്പാറ: ജവഹര്‍ റൂറല്‍ സഹകരണ സംഘം ഓഫിസ് മന്ദിരത്തി​ൻെറ ഉദ്ഘാടനം മന്ത്രി വി.എന്‍. വാസവന്‍ നിർവഹിച്ചു. മന്ത്രി ജി.ആര്‍. അനില്‍ അധ്യക്ഷത വഹിച്ചു. അഡ്വ. കരകുളം കൃഷ്ണപിള്ള, ജോയൻറ്​ രജിസ്ട്രാര്‍ ഇ. നിസാമുദ്ദീന്‍, കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ലേഖ റാണി, വെമ്പായം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ബീന ജയന്‍, അസിസ്​റ്റൻറ്​ രജിസ്ട്രാര്‍ സുരേഷ്, നെടുമങ്ങാട് അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ അഡ്വ. തേക്കട അനില്‍കുമാര്‍, വട്ടപ്പാറ ബി. ജയകുമാര്‍, വട്ടപ്പാറ വി.ബി. ജയകുമാര്‍, വി.ആര്‍. ഭാസ്‌കരന്‍ നായര്‍ തുടങ്ങിയവർ സംസാരിച്ചു. ആധുനിക സൗകര്യങ്ങളും ലോക്കര്‍ സംവിധാനവും ഉള്‍പ്പെട്ട പൂർണമായി കമ്പ്യൂട്ടര്‍വത്​കരിച്ച രീതിയിലാണ് ഓഫിസ് കെട്ടിടം പ്രവര്‍ത്തനം ആരംഭിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.