കോവിഡ് മൂന്നാം തരംഗം: മുൻകരുതലുമായി പഴയകുന്നുമ്മേൽ പഞ്ചായത്ത്

കിളിമാനൂർ: കോവിഡ് മൂന്നാം തരംഗവും ഓണാഘോഷവും വരുന്ന പശ്ചാത്തലത്തിൽ പഴയകുന്നുമ്മേൽ പഞ്ചായത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ തീരുമാനിച്ചു. ഇതി​ൻെറ ഭാഗമായി പഞ്ചായത്ത് അതിർത്തിയിലെ സ്ഥാപനമേധാവികളുടെയും ഭരണസമിതി അംഗങ്ങളുടെയും സംയുക്തയോഗം പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്നു. പഞ്ചായത്ത് പ്രസിഡൻറ് കെ. രാജേന്ദ്രൻ അധ്യക്ഷതവഹിച്ചു. പൊലീസ്, എക്സൈസ്, ബാങ്കിങ്​, നോൺ ബാങ്കിങ്, സപ്ലൈകോ, വ്യാപാരി വ്യവസായികൾ, ബാർ ഉടമകൾ, സിവിൽ സ്​റ്റേഷനിലെ സ്ഥാപനമേധാവികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. പഞ്ചായത്തിനെ കോവിഡ് എ ക്യാറ്റഗറിയിലേക്ക് എത്തിക്കാനും അതിതീവ്ര വ്യാപന വാർഡുകളിലെ പ്രതിരോധപ്രവർത്തനം വിപുലീകരിക്കാനും ശക്തിപ്പെടുത്താനും യോഗം തീരുമാനിച്ചു. എ.ടി.എം കൗണ്ടർ, വ്യാപാരസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സാനിറ്റൈസർ നിർബന്ധമാക്കാനും ബാങ്കുകളിലെ ഇടപാടുകാർക്ക് ഇരിപ്പിടങ്ങൾ സജ്ജീകരിക്കുവാനും രജിസ്​റ്റർ സൂക്ഷിക്കാനും തീരുമാനിച്ചിട്ടുണ്ട്. വഴിയോര മീൻ കച്ചവടം അവസാനിപ്പിക്കാനും മീൻ വ്യാപാരം കിളിമാനൂർ പബ്ലിക് മാർക്കറ്റിലേക്ക് മാറ്റാനും മൊബൈൽ ടെസ്​റ്റിങ്​ യൂനിറ്റ് ആരംഭിക്കാനും ബിവറേജിൽ മിനിമം അഞ്ച് കൗണ്ടറുകൾ പ്രവർത്തിപ്പിക്കാനും യോഗം നിർദേശം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.