തെളിമയാർന്ന പൊതുജീവിതം ബാക്കിയാക്കി പിള്ള മടങ്ങി

നെടുമങ്ങാട്: നെടുമങ്ങാടിൻെറ നേർവഴികളിലൂടെ ജനഹൃദയങ്ങളിലേക്ക്​ നടന്നുകയറിയ പിള്ള വിടവാങ്ങു​േമ്പാൾ അവസാനിക്കുന്നത്​ തെളിമയാർന്ന പൊതുപ്രവർത്തനത്തി​ൻെറ അപൂർവമാതൃക. അധികാരത്തിനപ്പുറത്ത് ജീവിതാവസാനം വരെ ആദർശ രാഷ്​ട്രീയം മുറുെകപ്പിടിച്ച ഒരു തലമുറയുടെ പ്രതിനിധി കൂടിയായിരുന്നു അദ്ദേഹം. 1987-91കാലത്ത്​ ഇ.കെ. നായനാർ മന്ത്രിസഭയിൽ ഗതാഗത മന്ത്രിയായിരുന്ന ശങ്കരപിള്ള മന്ത്രിസ്ഥാനം ഒഴിഞ്ഞതിൻെറ പിറ്റേന്നുമുതൽ കെ.എസ്.ആർ.ടി.സി ബസിന്​ കാത്തുനിൽക്കുന്നതും അതിൽ കയറി യാത്ര ചെയ്യുന്നതും ജനം കൗതുകത്തോടെയാണ് നോക്കിക്കണ്ടത്. ലാളിത്യമായിരുന്നു അദ്ദേഹത്തിൻെറ മുഖമുദ്ര. ആദ്യകാലത്ത് ഒരു പഴയ ലാംപി സ്കൂട്ടറായിരുന്നു അദ്ദേഹത്തിൻെറ ആർഭാടം. തിരുവനന്തപുരം ഇൗസ്​റ്റിൽ എം.എൽ.എ ആയ കാലത്തും മണ്ഡലത്തിനകത്തും പുറത്തും അദ്ദേഹത്തിൻെറ സഞ്ചാരം ആ സ്കൂട്ടറിലായിരുന്നു. 1945 നവംബർ മൂന്നിന് നെടുമങ്ങാട് പഴവടിയിൽ കെ. കുമാരപിള്ളയുടെ മകനായി ജനിച്ച ശങ്കരനാരായണപിള്ള കെ.എസ്.യുവിലൂടെയാണ് രാഷ്്ട്രീയ രംഗത്ത്​ കടന്നുവന്നത്. കെ.എസ്​.യു ജില്ല പ്രസിഡൻറ്, യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ്, ഡി.സി.സി ജനറൽ സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ച ശേഷം1972ൽ 27ാമത്തെ വയസ്സിൽ തിരുവനന്തപുരം ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡൻറായി. ഡി.സി.സി പ്രസിഡൻറായിരിക്കെയാണ് നന്ദാവനത്ത് ഇന്ന് ഡി.സി.സി ആസ്ഥാനം നിൽക്കുന്ന സ്ഥലം വാങ്ങുന്നത്. കെ.പി.സി.സി ജനറൽ സെക്രട്ടറിയായിരുന്ന ശങ്കരനാരായണപിള്ള എ.കെ. ആൻറണിക്കൊപ്പം കോൺഗ്രസ് വിട്ടു. ആൻറണിയുൾപ്പെടെയുള്ളവർ മാതൃസംഘടനയിലേക്ക് മടങ്ങി വന്നിട്ടും അദ്ദേഹം കോൺഗ്രസ് എസിൽ നിലയുറപ്പിച്ചു. തുടർന്ന് കെ.പി.സി.സി (എസ്) ജനറൽ സെക്രട്ടറിയായി. 1980ൽ ഇൗസ്​റ്റ്​ മണ്ഡലത്തിൽനിന്ന്​ മത്സരിച്ച് എൻ.ഡി.പിയിലെ സി.എസ്. നീലകണ്​ഠൻ നായരോട്​ പരാജയപ്പെട്ടു. 1982ൽ ഇടതുമുന്നണിയിൽനിന്ന്​ വീണ്ടും ഇൗസ്​റ്റിൽ മത്സരിച്ച് വിജയിച്ചു. 1987ലും ഇവിടെനിന്ന്​ വിജയിച്ച്​ നിയമസഭയിലെത്തിയ പിള്ള ഇ.കെ. നായനാർ മന്ത്രിസഭയിൽ ഗതാഗത മന്ത്രിയായി. നജി വിളയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.