കര്‍ഷക സമരത്തിന് ഐക്യദാർഢ്യവുമായി സംയുക്ത കര്‍ഷക സമിതി

തിരുവനന്തപുരം: കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംയുക്ത കര്‍ഷക സമിതിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭം നടത്തുമെന്ന് സംയുക്ത കര്‍ഷക സമിതി. 15ന് പഞ്ചായത്ത്, വില്ലേജ് കേന്ദ്രങ്ങളില്‍ വൈകുന്നേരം കര്‍ഷക മനുഷ്യച്ചങ്ങല തീര്‍ത്ത് പ്രതിജ്ഞയെടുക്കും. തുടര്‍ന്ന്, ഐക്യദാര്‍ഢ്യ പൊതു സമ്മേളനവും നടത്തുമെന്ന് ജില്ല ചെയര്‍മാന്‍ മാങ്കോട് രാധാകൃഷ്ണനും കണ്‍വീനര്‍ കെ.സി. വിക്രമനും അറിയിച്ചു. ആംഗ്യഭാഷ പരിഭാഷ അധ്യാപക നിയമനം: ഇൻറർവ്യൂ 18ന് തിരുവനന്തപുരം: കൈമനം സർക്കാർ വനിതാ പോളിടെക്‌നിക് കോളജിലെ കമ്പ്യൂട്ടർ എൻജിനീയറിങ് (ഹിയറിങ്​ ഇംപയേർഡ്) വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ രണ്ട് ആംഗ്യഭാഷ പരിഭാഷ അധ്യാപകരുടെ താൽക്കാലിക ഒഴിവുകളുണ്ട്. വിശദവിവരങ്ങൾക്ക്: www.gwptctvpm.org. സൈക്കോളജി അപ്രൻറിസ് നിയമനം തിരുവനന്തപുരം: കോളജ് വിദ്യാഭ്യാസ വകുപ്പി​ൻെറ 'ജീവനി സൻെറർ ഫോർ വെൽ ബീയിങ്' പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിൽ സൈക്കോളജി അപ്രൻറിസായി ഉദ്യോഗാർഥികളെ താൽക്കാലികമായി നിയമിക്കുന്നു. ​െറഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമുള്ളവർ 18ന് രാവിലെ 11ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഇൻറർവ്യൂവിന് കോളജ് ഓഫിസിൽ എത്തണം. ക്ലിനിക്കൽ സൈക്കോളജിയിൽ പ്രവൃത്തിപരിചയം അഭിലഷണീയ യോഗ്യതയായി പരിഗണിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.