നിര്‍മല്‍ കൃഷ്ണ നിക്ഷേപ തട്ടിപ്പ് കേസ്; ചിട്ടി ഉടമ നിര്‍മലനും റിസീവറും ഇന്ന് ഹാജരാകാന്‍ കോടതി ഉത്തരവ്

നിര്‍മല്‍ കൃഷ്ണ നിക്ഷേപ തട്ടിപ്പ് കേസ്; ചിട്ടി ഉടമയും റിസീവറും ഇന്ന് ഹാജരാകാന്‍ കോടതി ഉത്തരവ് വെള്ളറട: നിര്‍മല്‍ കൃഷ്ണ നിക്ഷേപ തട്ടിപ്പ് കേസിലെ ചിട്ടി ഉടമ നിർമലനും റിസീവറും ബുധനാഴ്​ച ഹാജരാകാന്‍ ഉത്തരവ്. നിര്‍മല്‍ കൃഷ്ണചിട്ടി ഫണ്ടിലും നിര്‍മല്‍ കൃഷ്ണനിധി ലിമിറ്റഡി​ൻെറ സേവിങ്‌സ് അക്കൗണ്ടിലുമായി 7.67 ലക്ഷം നിക്ഷേപിച്ച കാന്‍സര്‍ രോഗിയായ വീട്ടമ്മയും മകളും സമര്‍പ്പിച്ച കേസിലാണ് കോടതി നിര്‍ദേശം. ഗ്രാമീണ മേഖലയിലടക്കം കേരളത്തിലെയും തമിഴ്‌നാട്ടിലെയും നിരവധി പേര്‍ വഞ്ചിക്കപ്പെട്ട 700 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ്​ കേസിലാണ് മാനേജിങ് പാർട്​ണര്‍ നിര്‍മലനും ഒഫിഷ്യല്‍ റിസീവറും ഹാജരാകാന്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതി മുന്‍സിഫ് ജിഷാ മുകുന്ദൻ ഉത്തരവിട്ടത്. സംസ്ഥാനത്തി​ൻെറ തെക്കേ അതിര്‍ത്തി ജില്ലയായ കന്യാകുമാരി ജില്ലയിലെ വിളവന്‍കോട് താലൂക്കില്‍ കന്നുമാമൂട് സ്വദേശികളായ വീട്ടമ്മയും മകളുമാണ് പരാതിക്കാര്‍. വീട്ടമ്മയുടെ ഭര്‍ത്താവ് മധ്യപ്രദേശ് ജബല്‍പൂരില്‍ ഇന്ത്യന്‍ കോഫി വര്‍ക്കേഴ്‌സ് സഹകരണ സംഘത്തിലെ ജീവനക്കാരനായിരിക്കെ ആരോഗ്യ കാരണങ്ങളാല്‍ സ്വമേധയാ സര്‍വിസില്‍ നിന്ന് വിരമിച്ചു. 2018ല്‍ എറണാകുളം അമൃതാ ആശുപത്രിയില്‍ ഇടത് കാല്‍ മുറിച്ചുമാറ്റിയുള്ള ശസ്ത്രക്രിയ നടത്തിയിരുന്നു. വീട്ടമ്മ തിരുവനന്തപുരം ആര്‍.സി.സിയിലെ ചികിത്സയിലുമാണ്. നിക്ഷേപ തട്ടിപ്പിന് തമിഴ്‌നാട് നാഗര്‍കോവില്‍ ഇക്കണോമിക് ഒഫന്‍സ് വിങ് കേസെടുത്തിരുന്നു. കുറ്റപത്രം നിക്ഷേപ തട്ടിപ്പ് കേസുകള്‍ വിചാരണ ചെയ്യുന്ന സ്‌പെഷല്‍ കോടതിയായ മധുര സ്‌പെഷല്‍ ജില്ല ജഡ്ജി മുമ്പാകെ 2019ല്‍ ഫയല്‍ ചെയ്തിട്ടുണ്ട്. കേസില്‍ അറസ്​റ്റിലായി റിമാൻഡില്‍ കഴിഞ്ഞ പ്രതികളായ നിര്‍മലനും പാർട്​ണര്‍മാരും ഇപ്പോള്‍ ജാമ്യത്തിലാണ്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഗൂഢാലോചന, വിശ്വാസവഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തി കോടതി വിചാരണ നടന്നു വരുകയാണ്. സ്ഥാപന ഉടമയായ നിര്‍മലന്‍, ഇയാളുടെ സഹോദരിമാരായ ലേഖ, ഉഷാകുമാരി, ജയ, നിര്‍മല​ൻെറ ഭാര്യ രേഖ, സ്ഥാപനത്തി​ൻെറ മാനേജര്‍മാരായ ശേഖരന്‍ നായര്‍, ശേഖര​ൻെറ ഭാര്യ ശാന്തികുമാരി എന്നിവരടക്കം 21 പേരാണ് മധുര സ്‌പെഷല്‍ കോടതിയില്‍ വിചാരണയിലിരിക്കുന്ന വഞ്ചനകേസിലെ പ്രതികള്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.