മാലിന്യ നിക്ഷേപത്തിൽ ബുദ്ധിമുട്ടി നാട്ടുകാർ

നെടുമങ്ങാട്: നാട്ടുകാർക്കും യാത്രക്കാർക്കും തീരാദുരിതമായി മാറുകയാണ് നെടുമങ്ങാട് വട്ടപ്പാറ റോഡ് വക്കിലെ മാലിന്യ നിക്ഷേപം. പരിയാരം കുഞ്ചത്ത് റോഡ് വക്കിലാണ് മാലിന്യ നിക്ഷേപം. ആളൊഴിഞ്ഞ ഈ പ്രദേശത്ത്​ റോഡി​ൻെറ വശങ്ങളിൽ മാലിന്യം നിത്യേന കുമിഞ്ഞുകൂടുകയാണ്. രാത്രി വാഹനങ്ങളിൽ കൊണ്ടുവന്ന്​ മാലിന്യം വലിച്ചെറിയുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. കോഴി വേസ്​റ്റും ഹോട്ടലുകളിലെ ആഹാരസാധനങ്ങളുടെ അവശിഷ്​ടവും പ്ലാസ്​റ്റിക് കവറിൽ കെട്ടി ഇവിടെ തള്ളുന്നു. മാലിന്യം കുമിഞ്ഞുകൂടി പരിസരം ദുർഗന്ധപൂരിതമാണ്. മൂക്കുപൊത്താതെ ഇതുവഴി യാത്ര ചെയ്യാൻ കഴിയില്ല. ഇതിനുപുറമെ ഇറച്ചി അവശിഷ്​ടം തേടിയെത്തുന്ന തെരുവുനായ്ക്കളും നാട്ടുകാർക്ക്‌ ഭീഷണിയാണ്. മഴ പെയ്താൽ മാലിന്യം ഒലിച്ചിറങ്ങുന്നത് സമീപത്തെ പൊയ്കകളിലേക്കാണ്. തെരഞ്ഞെടുപ്പിൽ ഈ വാർഡിൽ മത്സരിച്ച സ്ഥാനാർഥികൾ മാലിന്യനിക്ഷേപത്തിനെതിരെ സി.സി ടി.വി സ്ഥാപിച്ച്​ കർശന നടപടി സ്വീകരിക്കുമെന്ന വാഗ്ദാനമാണ് നൽകിയിട്ടുള്ളത്. nedumangad vattappara roadil pariyarathe roadu vakkile malinya nikshepam(1) നെടുമങ്ങാട് വട്ടപ്പാറ റോഡിൽ പരിയാരത്ത് റോഡുവക്കിലെ മാലിന്യ നിക്ഷേപം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.