വൈവിധ്യങ്ങളുമായി ദേശീയ നൃത്തോത്സവം

തിരുവനന്തപുരം: 'ഡോ. കപില വാത്സ്യായനൻ പ്രഥമ ദേശീയ ഓൺലൈൻ ക്ലാസിക്കൽ നൃത്തോത്സവം' ദേശീയ അന്തർദേശീയ തലങ്ങളിലും ശ്രദ്ധേയം. ഒഡീസി നൃത്തരംഗത്തെ ആചാര്യ സൻജുക്ത പാണിഗ്രഹിയുടെ ജീവിത രേഖാചിത്രത്തോടെ ആരംഭിച്ച എട്ടാം ദിനത്തിൽ വിഖ്യാത ഒഡീസി നർത്തകി ഷലാഖാറായ് അവതരിപ്പിച്ച ഒഡീസി, മാളവിക മേനോൻ, അങ്കിതപുഷ്പജൻ എന്നിവരുടെ മോഹിനിയാട്ടാവതരണങ്ങൾ, സമാപ്തി ചാറ്റർജിയുടെ രബീന്ദ്രനൃത്തം, രേഷ്മജോർജും, സന്ധ്യവെങ്കിടേശ്വരനും, കാളിദാസപ്പണിക്കരും അവതരിപ്പിച്ച ഭരതനാട്യം, കാവ്യയുടെ കുച്ചിപ്പുടി എന്നീ അവതരണങ്ങൾ ചൊവ്വാ​ഴ്​ച ഓൺലൈൻ പ്രേക്ഷർക്ക് മുന്നിലെത്തി. വിലാസിനിനാട്യം, ഗൗഡിയനൃത്തം, ചൗഡാൻസ്, സത്രിയ, കേരളനടനം എന്നീ നൃത്തങ്ങളെക്കുറിച്ചുള്ള ഡോക്യുമൻെററിയിൽ ആരംഭിക്കുന്ന ഒമ്പതാം രാവിൽ വിഖ്യാത നർത്തകി പൂർവധനശ്രീയുടെ വിലാസിനിനാട്യവും, ആതിരയുടെ കേരള നടനവും സാന്ദ്രാപിഷാരടി, രശ്മിനായർ, നന്ദിനി എന്നിവരുടെ മോഹിനിയാട്ടവും, ദേവിക സജീവനും, ജിഷരാഘവും അവതരിപ്പിക്കുന്ന ഭരതനാട്യവും, രേഷ്മ യു. രാജി​ൻെറ കുച്ചിപ്പുടി നൃത്തവും അരങ്ങേറും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.