മനുഷ്യാവകാശ സംരക്ഷണ സമിതി സമ്മേളനവും ലോക മനുഷ്യാവകാശ ദിനവും

തിരുവനന്തപുരം: മനുഷ്യാവകാശ സംരക്ഷണ സമിതി 16ാമത് സംസ്ഥാന സമ്മേളനവും ലോക മനുഷ്യാവകാശ ദിനാചരണവും ഐ.ബി. സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻറ്​ അശോകൻ എ.കെ നഗർ അധ്യക്ഷതവഹിച്ചു. പാളയം രാജൻ, ശശി മാറനല്ലൂർ, ശശാങ്കൻ, ഗിരിജ ഇന്ദിരനഗർ, സോഫിയ, ലീല കൊല്ലം, അയിരൂപ്പാറ അരുൺ, അഞ്ചു ജയകുമാർ, വാസന്തി രാജാജി നഗർ, തുളസി തുടങ്ങിയവർ സംസാരിച്ചു. റെഡ്ക്രോസ് സൊസൈറ്റിയും എം.എസ്.എസും ഏർപ്പെടുത്തിയ ജീവകാരുണ്യ പുരസ്കാരങ്ങൾ വർക്കല സിന്ധുപിള്ള, ഡോ. റിതേഷ് അശോക്, ഇന്ദു നന്ദൻ, ആലുവ ഉഷ ടീച്ചർ, കണ്ടല്ലൂർ കലാസഞ്ജീവ് എന്നിവർക്ക് എം.എൽ.എ നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.