യു.ഡി.എഫ് തരംഗം ^ചെന്നിത്തല

യു.ഡി.എഫ് തരംഗം -ചെന്നിത്തല തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് തരംഗമാണ് ദൃശ്യമായതെന്ന്് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതിയിലും കൊള്ളയിലും മുങ്ങിയ എല്‍.ഡി.എഫ് സര്‍ക്കാറിനെതിരായ ജനവികാരം പ്രതിഫലിച്ചു. അടുത്ത രണ്ട് ഘട്ടത്തിലും ജനവികാരം ഇൗ രീതിയിൽതന്നെ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് വോട്ടെടുപ്പ് നടത്തുന്നതില്‍ തെരഞ്ഞെടുപ്പ് കമീഷന്​ വീഴ്ചയുണ്ടായി. പോളിങ്​ സാമഗ്രികള്‍ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ വിവിധ കേന്ദ്രങ്ങളിലെത്തിയപ്പോൾ തിക്കും തിരക്കും അനുഭവപ്പെട്ടിരുന്നു. ഇനിയുള്ള ഘട്ടങ്ങളില്‍ പോളിങ്​ കേന്ദ്രങ്ങളില്‍ കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കാൻ ക്രമീകരണമുണ്ടാക്കണമെന്ന്​ അദ്ദേഹം ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.