സി.പി.എം-സി.പി.​െഎ പ്രവർത്തകർ തമ്മിൽ സംഘർഷം

പോത്തൻകോട്: വെമ്പായം പഞ്ചായത്തിലെ പെരുംകൂരിൽ സി.പി.എം, സി.പി.ഐ സംഘർഷം. രാത്രി ഏഴോടെയാണ് സംഭവം. കരകുളം എൽ.ഡി.എഫ്​ ജില്ല ഡിവിഷൻ സ്ഥാനാർഥിയുടെ വാഹനത്തിൽ പെരുംകൂർ വാർഡിലെ സി.പി.​െഎ സ്ഥാനാർഥിയെ കയറ്റാത്തതാണ് സംഘർഷത്തിനിടയാക്കിയത്. സി.പി.എമ്മും സി.പി.​െഎയും മത്സര രംഗത്തുള്ള വെമ്പായം പഞ്ചായത്തിലെ പെരുംകൂരാണ് സംഭവം. 15 മിനിറ്റോളം സംഘർഷം നീണ്ടു. തുടർന്ന് വൻ പൊലീസ് സന്നാഹം സ്ഥല​െത്തത്തി സ്ഥിതി നിയന്ത്രിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.