വോട്ട്​ പിടിക്കാൻ കൂട്ടമായി വരേണ്ട...

തിരുവനന്തപുരം: വോട്ട്​ പിടിക്കാൻ കൂട്ടമായി വന്നാൽ നടപടി​ ഉറപ്പ്​. തെരഞ്ഞെടുപ്പ്​ പ്രചാരണത്തിൽ കോവിഡ് പ്രോട്ടോകോൾ സംബന്ധിച്ച മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന്​ കലക്ടർ ഡോ. നവ്‌ജ്യോത് ഖോസ നിർദേശിച്ചു. ഭവന സന്ദർശനത്തിലടക്കം പ്രോട്ടോകോൾ ലംഘനം നടക്കുന്നതായുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ്​ നിർദേശം. കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നത് ഉറപ്പാക്കാൻ കലക്ടർ പൊലീസിന്​ നിർദേശം നൽകി. ഭവനസന്ദർശനത്തിൽ ഒരുസമയം സ്ഥാനാർഥിക്കൊപ്പം പരമാവധി അഞ്ചുപേർ മാത്രമേ പാടുള്ളൂ എന്നാണ്​ തെരഞ്ഞെടുപ്പ്​ കമീഷ​ൻെറ നിർദേശം. എന്നാൽ ജില്ലയുടെ പലഭാഗങ്ങളിലും ഇതുലംഘിച്ച് കൂട്ടമായി ആളുകൾ എത്തുന്നതായി​ ചൊവ്വാഴ്​ച ചേർന്ന എം.സി.സി സെല്ലി​ൻെറ യോഗത്തിൽ പരാതികൾ ലഭിച്ചു. റോഡ് ഷോ, വാഹന റാലി എന്നിവക്ക്​ പരമാവധി മൂന്ന്​ വാഹനങ്ങൾ മാത്രമേ പാടുള്ളൂ എന്ന നിർദേശവും കർശനമായി പാലിക്കണം. ജാഥ, ആൾക്കൂട്ടം എന്നിവ പാടില്ല. പൊതുയോഗങ്ങൾ നടത്തുന്നതിനുമുമ്പ്​ പൊലീസ്​ അനുമതി വാങ്ങണം. സ്ഥാനാർഥികൾക്ക്​ ബൊക്കെ, നോട്ടുമാല, ഹാരം എന്നിവ നൽകിയുള്ള സ്വീകരണം പാടില്ല. സ്ഥാനാർഥിക്ക്​ കോവിഡ് പോസിറ്റീവ് ആകുകയോ ക്വാറൻറീനിൽ പ്രവേശിക്കുകയോ ചെയ്​താൽ ഉടൻ പ്രചാരണ രംഗത്തുനിന്ന്​ മാറി നിൽക്കണം. ഹരിത പെരുമാറ്റച്ചട്ടവും നിർബന്ധം തിരുവനന്തപുരം: തെരഞ്ഞെടുപ്പ്​ പ്രചാരണത്തിൽ ഹരിത പെരുമാറ്റച്ചട്ടം പാലിക്കുന്നതിൽ വീഴ്ചകാണിക്കരുതെന്ന്​ കലക്ടർ പറഞ്ഞു. പ്രകൃതിക്ക്​ ദോഷകരമായ പ്ലാസ്​റ്റിക് ബോർഡുകൾക്കും ബാനറുകൾക്കും പകരം തുണിയിലും പേപ്പറിലും മറ്റ്​ പ്രകൃതി സൗഹൃദ വസ്തുക്കളിലും നിർമിച്ചവ ഉപയോഗിക്കാം. പ്ലാസ്​റ്റിക് പൂർണമായി ഒഴിവാക്കണമെന്നും മാലിന്യം കുന്നുകൂടുന്ന അവസ്ഥ ഉണ്ടാക്കരുത്​. കലക്ടറേറ്റിൽ ചേർന്ന എം.സി.സി മോണിറ്ററിങ് സെൽ യോഗത്തിൽ ജില്ല പൊലീസ് മേധാവി ബി. അശോകൻ, എ.ഡി.എം വി.ആർ. വിനോദ്, ഡെപ്യൂട്ടി കലക്ടർ ജോൺ വി. സാമുവേൽ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ത്രേസ്യാമ്മ ആൻറണി, ജില്ല ഇൻഫർമേഷൻ ഓഫിസർ ജി. ബിൻസിലാൽ, ആൻഡി ഡീഫേസ്‌മൻെറ്​ സ്‌ക്വാഡ് ജില്ല നോഡൽ ഓഫിസറും ഡെപ്യൂട്ടി കലക്ടറുമായ ജി.കെ. സുരേഷ്കുമാർ തുടങ്ങിയവർ പങ്കെടുത്തു. 4,743 അനധികൃത ബോർഡുകൾ നീക്കി തിരുവനന്തപുരം: അനധികൃതമായും നിയമംലംഘിച്ചും സ്ഥാപിച്ച ബോർഡുകൾ നീക്കംചെയ്യാൻ കലക്ടറുടെ നേതൃത്വത്തിൽ നടന്ന സ്‌പെഷൽ ഡ്രൈവിൽ 4,743 ബോർഡുകൾ നീക്കി. ബാനറുകൾ, കൊടികൾ, തോരണം തുടങ്ങിയവയും നീക്കംചെയ്തു. തദ്ദേശ സ്ഥാപന മേധാവികളുടെ മേൽനോട്ടത്തിലാണ്​ സ്‌പെഷൽ ഡ്രൈവ്. ഗ്രാമപഞ്ചായത്തുകളിൽ 1,954 ബോർഡുകൾ, 874 കൊടികൾ, 103 തോരണങ്ങൾ എന്നിവ നീക്കി. തിരുവനന്തപുരം കോർപറേഷൻ പരിധിയിൽ മൂന്ന്​ സ്‌ക്വാഡുകളായി തിരിഞ്ഞുനടത്തിയ പരിശോധനയിൽ 1,235 ബോർഡുകൾ നീക്കി. 218 ബാനറുകളും 210 കൊടികളും 111 തോരണങ്ങളും നീക്കംചെയ്തവയിലുണ്ട്. നെടുമങ്ങാട്, നെയ്യാറ്റിൻകര, ആറ്റിങ്ങൽ, വർക്കല മുനിസിപ്പാലിറ്റികളിൽ നടത്തിയ പരിശോധനയിൽ 1554 ബോർഡുകളടക്കം 1,892 പരസ്യ സാമഗ്രികൾ നീക്കംചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.