സർക്കാർ ജീവനക്കാരുടെ സമാന്തര ബസുകൾ: നടപടി പുനരാരംഭിക്കാൻ നിർദേശം

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് ജീവനക്കാർ സഞ്ചരിക്കുന്ന സമാന്തര സർവിസുകൾക്കെതിരെ നടപടി പാടില്ലെന്ന ചീഫ് സെക്രട്ടറിയുടെ വിവാദ ഉത്തരവ് മറികടന്ന് ഗതാഗത സെക്രട്ടറിയുടെ പുതിയ ഉത്തരവ്. നിയമവിരുദ്ധ സമാന്തര സർവിസുകൾക്കെതിരെ നടപടി എടുക്കണമെന്നും അനധികൃത സർവിസുകൾ തടയാൻ മോട്ടോർവെഹിക്കിൾ, കെ.എസ്.ആർ.ടി.സി സംയുക്ത പരിശോധന പുനരാരംഭിക്കണമെന്നും ഉത്തരവിൽ പറയുന്നു. പൊലീസി​ൻെറ കൂടി സാന്നിധ്യത്തിൽ പരിശോധന നടത്താനാണ് നിർദേശം. കോവിഡ് നിയന്ത്രണങ്ങളുടെ പേരിലാണ് സർക്കാർ ജീവനക്കാർ സ്വകാര്യബസുകൾ സമാന്തര സർവിസ് മാതൃകയിൽ ഉപയോഗിച്ചു വന്നത്. രണ്ടു മാസം മുമ്പ്​ മോട്ടോർവാഹന വകുപ്പും, കെ.എസ്.ആർ.ടി.സി ജീവനക്കാരും സംയുക്തമായി നടത്തിയ പരിശോധനയിൽ ഇതു കണ്ടെത്തി പിഴ ഈടാക്കി. ഇത്​ സെക്രട്ടേറിയറ്റ് ജീവനക്കാരും റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരും തമ്മി​ലെ വാക്കേറ്റത്തിലാണ് അവസാനിച്ചത്. ഇരുകൂട്ടരും ക​േൻറാൺമൻെറ്​ പൊലീസ് സ്​റ്റേഷനിൽ പരാതിയും നൽകിയിരുന്നു. തൊട്ടടുത്ത ദിവസംതന്നെ ചീഫ് സെക്രട്ടറി സർക്കാർ ജീവനക്കാർക്കായുള്ള ഇ ത്തരം സർവിസുകൾക്കെതിരെയുള്ള റെയ്ഡ് വിലക്കി ഉത്തരവിറക്കി. ഇതോടെ പരിശോധന നിന്നു. സമാന്തര സർവിസുകളുടെ എണ്ണവും കൂടി. ഇപ്പോൾ ഏകദേശം 25 ൽ അധികം സ്വകാര്യ ബസുകളാണ് സെക്രട്ടേറിയറ്റിലേക്ക്​ സമാന്തര സർവിസ് നടത്തുന്നത്. ചീഫ് സെക്രട്ടറിയുടെ പഴയ ഉത്തരവ് മറികടന്ന് പരിശോധന പുനരാരംഭിക്കാനാണ് ഗതാഗത സെക്രട്ടറിയുടെ പുതിയ ഉത്തരവ്. സമാന്തര സർവിസുകൾ കെ.എസ്.ആർ.ടി.സിയുടെ വരുമാനം കുറക്കുകയാണ്. നേരത്തേ പരിശോധിക്കാനുള്ള നിർദേശം നൽകിയിരുന്നെങ്കിലും ഇതുവരെ വേണ്ട നടപടി സ്വീകരിച്ചിട്ടില്ലെന്നും ഉത്തരവിൽ ഗതാഗത സെക്രട്ടറി വിമർശിക്കുന്നുമുണ്ട്. ഇളവുണ്ട്, അതിങ്ങനെ സർക്കാർ ജീവനക്കാർക്ക് മാത്രമായി വാടകക്ക്​ ബസ് എടുക്കാം. എന്നാൽ, അങ്ങനെ വാടകക്ക്​ എടുക്കുന്ന ബസുകൾ കരാർ വ്യവസ്ഥകൾ സമർപ്പിച്ച് മോട്ടോർവാഹന വകുപ്പി​ൻെറ പ്ര​േത്യക അനുമതി വാങ്ങണം. അനുമതി പത്രത്തി​ൻെറ അസ്സൽ പകർപ്പ് വാഹനത്തിൽ കരുതണമെന്നും ഗതാഗത സെക്രട്ടറി കെ.ആർ. ജ്യോതിലാലി​ൻെറ ഉത്തരവിൽ പറയുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.