നഗരമധ്യത്തിലെ മതിലുകളില്‍ ഇപ്പോള്‍ തെളിയുന്നത് ശുചിത്വബോധത്തി​െൻറ പാഠങ്ങള്‍

നഗരമധ്യത്തിലെ മതിലുകളില്‍ ഇപ്പോള്‍ തെളിയുന്നത് ശുചിത്വബോധത്തി​ൻെറ പാഠങ്ങള്‍ നെടുമങ്ങാട്: രാഷ്​ട്രീയ-സിനിമ പോസ്​റ്ററുകൾ പതിച്ചിരുന്ന നെടുമങ്ങാട് നഗരമധ്യത്തിലെ മതിലുകളില്‍ ഇപ്പോള്‍ തെളിയുന്നത് ശുചിത്വബോധത്തി​ൻെറ പാഠങ്ങള്‍. നെടുമങ്ങാട് കോടതിയുടെ കൂറ്റന്‍ മതിലുകളിലാണ് നഗരസഭയുടെ പ്രത്യേകപദ്ധതിയില്‍ ഉള്‍പ്പെടുത്തി ചുവര്‍ചിത്രങ്ങള്‍ വരക്കുന്നത്. രണ്ടുമാസം മുമ്പ്​ തുടങ്ങിയ ചിത്രരചന മുക്കാല്‍ഭാഗം പിന്നിട്ടു. വെള്ളയടിച്ച് വൃത്തിയാക്കിയ ചുവരില്‍ പെയിൻറ്​ ഉപയോഗിച്ച് മൂന്നുപേര്‍ ചേര്‍ന്നാണ് ചിത്രം വരക്കുന്നത്. നഗരസഭ ശുചിത്വബോധ നിലവാരത്തിലേക്ക്​ മാറുന്നതി​ൻെറ രണ്ടാംഘട്ട പരിപാടിയുടെ ഭാഗമായാണ് കോടതിയുടെ ചുവരുകള്‍ ചിത്രങ്ങള്‍ കൊണ്ട് വര്‍ണാഭമാക്കുന്നത്. മാലിന്യമുക്തി എന്ന വിഷയത്തെ അടിസ്ഥാനമാക്കി 25ലധികം ചിത്രങ്ങളാണ് ഇവിടെ വരക്കുന്നത്. ചുവര്‍ചിത്രരചനയില്‍ പ്രാവീണ്യംനേടിയ ചിത്ര മനേഷ്, ബിജു അഴീക്കോട്, മായ എന്നിവര്‍ ചേര്‍ന്നാണ് 110 അടി നീളമുള്ള ചുവരില്‍ ചിത്രങ്ങള്‍ ഒരുക്കുന്നത്. ഒരുമാസത്തിനകം ചിത്രരചന പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.