വയർമെൻ പെർമിറ്റിന്​ ​െഎ.ടി.​െഎ യോഗ്യത നിർബന്ധമാക്കാനുള്ള നീക്കം പിൻവലിക്കണമെന്ന്​

തിരുവനന്തപുരം: വയർമെൻ പെർമിറ്റിന്​ പകരം വർക്​മാൻ പെർമിറ്റ്​ സ​മ്പ്രദായവും അതിന്​ ​െഎ.ടി.​െഎ യോഗ്യതയും നിർബന്ധമാക്കാനുള്ള സെൻട്രൽ ഇലക്​ട്രിസിറ്റി അതോറിറ്റി പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ ലൈസൻസുള്ള കരാറുകാരെയും വയർമാന്മാരെയും ​പ്രതിസന്ധിയിലാക്കുമെന്ന്​ ഇലക്​ട്രിക്കൽ വയർമാൻ, സൂപ്പർവൈസർ ആൻഡ്​​ കോൺട്രാ​ക്​ടേഴ്​സ്​ ഏകോപനസമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. വയറിങ്​ തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്ന നിർദേശങ്ങൾക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കും. 1.38 ലക്ഷം ലൈസൻസുള്ള വയർമാന്മാരിൽ 30 ശതമാനത്തിൽ താഴെ മാത്രമാണ്​ ​െഎ.ടി.​െഎ യോഗ്യതയുള്ളവർ. 70 ശതമാനം പേരും ലൈസൻസിങ്​ ബോർഡ്​ ​െഎ.ടി.​െഎ സിലബസിൽ നടത്തിയ തിയറി, പ്രാക്​ടിക്കൽ പരീക്ഷ വിജയിച്ച്​ കെ.എസ്​.ഇ.എൽ.ബി നൽകിയ കോമ്പിറ്റൻസി സർട്ടിഫിക്കറ്റും പെർമിറ്റും നേടി ജോലി ചെയ്യുന്നവരാണ്​. നിലവിൽ വിതരണം ചെയ്​ത എല്ലാ വയർമെൻ പെർമിറ്റുകളും അതേപടി നിലനിർത്തണമെന്നും സമിതി ആവശ്യപ്പെട്ടു. പ്രശ്​നങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്​, വിദേശകാര്യ സഹമന്ത്രി, വൈദ്യുതി മന്ത്രി തുടങ്ങിയവർക്ക്​ നിവേദനം നൽകിയതായും ഭാരവാഹികളായ പി.ഒ. അഹമ്മദ്​ റാഫി, അഷ്​റഫ്​ ചുങ്കത്തറ, എം. നസീർ, കെ.പി. വിശ്വനാഥൻ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.