പൊലീസ്​ ചമഞ്ഞ്​ പിരിവ്​ നടത്തിയയാൾ പിടിയിൽ

കളിയിക്കാവിള: പൊലീസ്​ ചമഞ്ഞ്​ ഹെൽമറ്റ്​, മാസ്​ക് എന്നിവ ധരിക്കാത്തവരെ തടഞ്ഞ് പണപ്പിരിവ്​ നടത്തിയ യുവാവിനെ പിടികൂടി. വന്നിയൂർ സ്വദേശി ബിബിനെ(25)യാണ് കളിയിക്കാവിള പൊലീസ്​ കസ്​റ്റഡിയിലെടുത്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ തിരുവനന്തപുരം വിമാനത്താവളത്തിൽ താൽക്കാലിക സെക്യൂരിറ്റി ജീവനക്കാരനാണെന്ന്​ വ്യക്​തമായി. കാറിൽ വന്ന ഇയാൾ കുഴിത്തുറ ഭാഗത്ത് വാഹനം നിർത്തിയിട്ട ശേഷമാണ് യാത്രക്കാരെ തടഞ്ഞ് പിരിവ് നടത്തിയത്. യൂനിഫോമിൽ തനിച്ച്​ നടത്തിയ പിരിവിൽ സംശയം തോന്നിയവർ കളിയിക്കാവിള പൊലീസിനെ വിവരമറിയിച്ചു. തുടർന്നാണ്​ കസ്​റ്റഡിയിലെടുത്തത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.