കേരള മൺപാത്ര നിർമാണ സമുദായ സഭ താലൂക്ക് ഒാഫിസ് ധർണ നടത്തി

നെടുമങ്ങാട്: വിവിധ ആവശ്യങ്ങളുന്നയിച്ച് സർക്കാറിന് സമർപ്പിച്ച നിവേദനത്തിൽ ഒരുവിധ പരിഗണനയും കൊടുക്കാതെ സമുദായത്തോട് കാണിക്കുന്ന കടുത്ത അവഗണനക്കുമെതിരെ കേരള മൺപാത്ര നിർമാണ സമുദായ സഭ കെ.എം.എസ്.എസ് താലൂക്ക് ഒാഫിസ് ധർണ സംഘടിപ്പിച്ചു. നെടുമങ്ങാട് താലൂക്ക് ഒാഫിസ് ധർണ സംസ്ഥാന ട്രഷറർ സി.കെ. ചന്ദ്രൻ ഉദ്​ഘാടനം ചെയ്തു. പൂവത്തൂർ ജയൻ, തേക്കട ജി. കുമാർ, ശ്രുതിലയം വിജയൻ, ഗീത വേണു, മുക്കോലയ്ക്കൽ അനിൽകുമാർ, രാജ് മോഹൻ, അരുന്ധതി, കുറക്കോട് ബിനു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.