പ്രായപൂര്‍ത്തിയാകാത്ത മകനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പിതാവ് അറസ്​റ്റില്‍

വെഞ്ഞാറമൂട്: പ്രായപൂര്‍ത്തിയാത്ത മകനെ അമ്മയുടെ കണ്‍മുന്നില്‍ ​െവച്ച് ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പിതാവ് അറസ്​റ്റില്‍. വാമനപുരം കല്ലറ കതിരുവിള ബാലു ഭവനില്‍ സോമന്‍(38) ആണ് അറസ്​റ്റിലായത്. കുട്ടിയുടെ മാതാവ് നൽകിയ പരാതിയിലാണ് നടപടി. ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടിയെ മുഖത്തടിക്കുകയും പ്ലാസ്​റ്റിക് പൈപ്പ് കൊണ്ട് കാലില്‍ അടിച്ച് മുറിപ്പെടുത്തുകയും കല്ല് കൊണ്ട് എറിഞ്ഞുവീഴുത്തുകയും ചെയ്തു. ഇതോടെ സംഭവ സ്ഥലത്തു നിന്ന്​ ഓടിപ്പോയ കുട്ടിയെ പിന്നീട് കാണാതായി. തുടര്‍ന്നാണ് മാതാവ് ​െപാലീസില്‍ പരാതി നൽകിയത്. ഇതി​ൻെറ അടിസ്ഥാനത്തില്‍ കേസെടുത്ത ​െപാലീസ് നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലില്‍ സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന്​ വൈകീട്ടോടെ കുട്ടിയെ കണ്ടെത്തി. സംഭവത്തിനുശേഷം സ്ഥലത്ത് നിന്നുമാറിയ പിതാവിനെ ബുധനാഴ്ച അറസ്​റ്റ്​ ചെയ്യുകയായിരുന്നു. തുടര്‍ന്ന് പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ്​ ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.