സ്കൂട്ടർ മോഷണക്കേസിൽ രണ്ടുപേർ​ പിടിയിൽ

കഠിനംകുളം: ശാന്തിപുരത്തുനിന്ന്​ ഹോണ്ട ഡിയോ സ്കൂട്ടർ മോഷ്​ടിച്ച കേസിൽ രണ്ടുപേർ പിടിയിൽ. ശാന്തിപുരം ഷിജു ഹൗസിൽ ഷിജിൻ (33), ശാർക്കര പുതുവൽ വീട്ടിൽ പ്രശ്യ എന്ന കൊച്ചുമോൻ (24) എന്നിവരാണ് അറസ്​റ്റിലായത്. മോഷ്​ടാക്കൾ സഞ്ചരിച്ച ഓട്ടോയും കഠിനംകുളം പൊലീസ് പിടികൂടി. പുതുക്കുറിച്ചി പുതുവൽ പുത്തൻ പുരയിടം വീട്ടിൽ ബോയ്സ​ൻെറ മകൻ രാജുവി​ൻെറ സ്കൂട്ടറാണ് ഇക്കഴിഞ്ഞ 28ന് പുലർച്ച 3.30ന് പാതയോരത്തുനിന്ന്​ മോഷ്​ടിച്ചത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഐ.എസ്.എച്ച്.ഒ സജീഷ് എച്ച്.എൽ, എസ്.ഐ രതീഷ് കുമാർ ആർ, ജി.എസ്.ഐ ഷാജി എം.എ, ജി.എ.എസ്.ഐ ബിനു, രാജൻ, നുജും തുടങ്ങിയവരാണ് പ്രതിയെ അറസ്​റ്റ്​ ചെയ്തത്. Shijin (33) Prathi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.