യുവാവ് മരിച്ചനിലയിൽ

കല്ലമ്പലം: ദിവസങ്ങൾക്ക്​ മുമ്പ് കാണാതായ യുവാവി​ൻെറ മൃതദേഹം പുരയിടത്തിൽ ജീർണിച്ച നിലയിൽ കണ്ടെത്തി. പേരേറ്റിൽ മൂങ്ങോട് പി.കെ.എസ് മന്ദിരത്തിൽ പരേതനായ സുധാകര​ൻെറ മകൻ ആർ.എസ്. ആദർശ് (46) ആണ് മരിച്ചത്. ഈ മാസം 11നാണ് കാണാതായത്. തൊഴിലുറപ്പ് തൊഴിലാളികൾ പുരയിടം വൃത്തിയാക്കുമ്പോൾ രൂക്ഷമായ ഗന്ധം അനുഭവപ്പെട്ടതിനെത്തുടർന്ന് പരിശോധന നടത്തിയപ്പോഴാണ് പിതാവി​ൻെറ കുഴിമാടത്തിന് സമീപം മൃതദേഹം കണ്ടത്. 11ന് രാവിലെ വീട്ടിൽ നിന്നിറങ്ങിയ ശേഷം മടങ്ങി വരാത്തതിനെത്തുടർന്ന് ബന്ധുക്കൾ കല്ലമ്പലം പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയിലാണ് ഇയാളെ മരിച്ച നിലയിൽ കാണുന്നത്. അവിവാഹിതനാണ്. പോസ്​റ്റ്​മോർട്ടം റിപ്പോർട്ട് വന്നാലെ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ എന്ന് കല്ലമ്പലം സി.ഐ എ. ഫറോസ് പറഞ്ഞു. മാതാവ്​ രാധാമണി. സഹോദരി: ആശ വിജയകുമാർ. adarsh46 klbm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.