വെൽഫെയർ പാർട്ടി കാർഷിക ബിൽ കത്തിച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: കാർഷികമേഖലയെ കോർപറേറ്റുകൾക്ക് തീറെഴുതുന്ന ബില്ലിനെതിരെ ദേശീയ കർഷകപ്രക്ഷോഭത്തിന് ഐക്യദാർഢ്യം അർപ്പിച്ച്​ വെൽഫെയർ പാർട്ടി കഠിനംകുളം പഞ്ചായത്ത് കമ്മിറ്റി പള്ളിനടയിൽ കാർഷിക ബിൽ കത്തിച്ച് പ്രതിഷേധിച്ചു. കർഷകദ്രോഹ ബിൽ പിൻവലിക്കുക, തൊഴിൽ സുരക്ഷ ഉറപ്പാക്കുക, പൊതുമേഖല സ്ഥാപനങ്ങൾ വിൽക്കാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്. വെൽഫെയർ പാർട്ടി കഠിനംകുളം പഞ്ചായത്ത് പ്രസിഡൻറ്​ ഷാജി തോപ്പിൽ കാർഷിക ബിൽ കത്തിച്ച് ഉദ്ഘാടനം ചെയ്തു. ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി അംഗങ്ങളായ അംജദ് റഹ്മാൻ, അൻസർ, ഷുഹാൻ എന്നിവർ സംഗമത്തിന് നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.