ശ്രീഹരിക്ക്​ കാരുണ്യസ്പര്‍ശവുമായി വിദ്യാലയം

നെടുമങ്ങാട്: നിനച്ചിരിക്കാതെ മാതാവിനെ നഷ്​ടപ്പെട്ടതേ​െട ആലംബമില്ലാതായ സഹപാഠിക്ക് വിദ്യാലയവും കൂട്ടുകാരും സമാഹരിച്ച തുക കൈമാറി. വാഹനാപകടത്തില്‍ മരിച്ച നെടുമങ്ങാട് നെട്ടയിലെ അഖിലയുടെ മകന്‍ ശ്രീഹരി ഋഷികേശിനാണ് സാമ്പത്തിക സഹായവുമായി ഉഴമലയ്ക്കല്‍ ശ്രീനാരായണ ഹയര്‍സെക്കൻഡറി സ്‌കൂള്‍ മുന്നിട്ടിറങ്ങിയത്. സ്​കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ് ശ്രീഹരി. പി.ടി.എയുടെ നേതൃത്വത്തില്‍ വിദ്യാർഥികള്‍, അധ്യാപകര്‍, മാനേജ്‌മൻെറ് എന്നിവ സമാഹരിച്ച രണ്ടുലക്ഷം രൂപ നെടുമങ്ങാട് മുനിസിപ്പല്‍ ചെയര്‍മാന്‍ ചെറ്റച്ചല്‍ സഹദേവന്‍ ശ്രീഹരിക്ക്​ കൈമാറി. മുനിസിപ്പല്‍ സ്​റ്റാൻഡിങ്​ കമ്മിറ്റി അധ്യക്ഷന്മാരായ പി. ഹരികേശന്‍ നായര്‍, ഗീതാകുമാരി, മുനിസിപ്പല്‍ സെക്രട്ടറി സ്​റ്റാലിന്‍ നാരായണന്‍, സ്‌കൂള്‍ മാനേജര്‍ ഉഴമലയ്ക്കല്‍ വേണുഗോപാല്‍, പി.ടി.എ പ്രസിഡൻറ് ബിജു, പി.ടി.എ എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗം ദീപു.എം, സ്​റ്റാഫ് സെക്രട്ടറി അനില്‍കുമാര്‍, വാര്‍ഡ് അംഗം കെ.ജെ. ബിനു, അധ്യാപകരായ പി.എസ്. സന്തോഷ് കുമാര്‍, എ.പി. അരുണ്‍ എന്നിവര്‍ പങ്കെടുത്തു. കഞ്ചാവ് കേസിലെ പ്രതി അറസ്​റ്റിൽ കല്ലമ്പലം: ഓട്ടോയിൽ കഞ്ചാവ് കടത്തിക്കൊണ്ടുവരവെ യുവാവിനെ വർക്കല സർക്കിൾ ഇൻസ്പെക്ടർ എം. നൗഷാദും സംഘവും അറസ്​റ്റ്​ ചെയ്തു. വർക്കല തച്ചൻകോണം കൽപന മന്ദിരത്തിൽ നസീർ (45) ആണ് അറസ്​റ്റിലായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.