കലക്ടർ ഒാഫിസിന് മുന്നിൽ വൃദ്ധ ദമ്പതികളുടെ ആത്മഹത്യശ്രമം

നാഗർകോവിൽ: കലക്ടർ ഒാഫിസിന് മുന്നിൽ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ദമ്പതികളുടെ ആത്മഹത്യശ്രമം. പൊലീസി​ൻെറ ഇടപെടൽ കാരണം ദുരന്തം ഒഴിവായി. തൊട്ടടുത്ത വീട്ടിൽ താമസിക്കുന്നയാളി​ൻെറ നിരന്തരമായുള്ള ശല്യം സഹിക്കവയ്യാതെയാണ് ആശാരിപള്ളം മേലെപെരുവിള സ്വദേശികളായ മുത്തുസ്വാമി(70)യും ഭാര്യ താമരാക്ഷി(65)യും ആത്മഹത്യക്ക്​ മുതിർന്നത്. കാലങ്ങളായി തുടരുന്ന അക്രമത്തിന്​ പൊലീസ്​ നിർദേശപ്രകാരം സി.സി.ടി.വി സ്​ഥാപിച്ചെങ്കിലും അതും അയൽവാസി തകർത്തു. ഇതേ തുടർന്നാണ് ആത്മഹത്യക്ക്​ ശ്രമിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.