കർഷക ബന്ദിന് വെൽഫെയർ പാർട്ടി പിന്തുണ

കോർപറേറ്റുകളെ സഹായിക്കാൻ കേന്ദ്ര സർക്കാർ കർഷകരെ കൊലയ്ക്ക് കൊടുക്കുന്നു -കെ.എ. ഷെഫീക്ക് തിരുവനന്തപുരം: രാജ്യത്ത് കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക ബിൽ കോർപറേറ്റുകൾക്ക് വേണ്ടിയുള്ളതാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഷഫീഖ് . ഏജീസ് ഒാഫിസിലേക്ക് വെൽഫെയർ പാർട്ടി നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർഷകദ്രോഹമായ ബിൽ രാഷ്​ട്രപതി ഒപ്പിടരുത്. രാജ്യസഭയിൽ ബിൽ വോട്ടെടുപ്പിന് വെക്കാതെ സ്വേച്ഛാധിപത്യപരമായ നടപടിയിലൂടെയാണ് എം.പിമാരെ സസ്പെൻഡ്​ ചെയ്തത്. ഈ മാസം 25ന് കർഷകർ നടത്തുന്ന ദേശവ്യാപക ബന്ദിന് വെൽഫെയർ പാർട്ടിയുടെ സമ്പൂർണ പിന്തുണ ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു. രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽനിന്ന് ആരംഭിച്ച പ്രകടനം ഏജീസ് ഒാഫിസിന് മുന്നിൽ പൊലീസ് തടഞ്ഞു. ജില്ല പ്രസിഡൻറ് എൻ.എം. അൻസാരി അധ്യക്ഷതവഹിച്ചു. ജില്ല ജനറൽ സെക്രട്ടറി അഡ്വ. അനിൽകുമാർ, ഷറഫുദ്ദീൻ കമലേശ്വരം എന്നിവർ സംസാരിച്ചു. photo: IMG-20200922-WA0070.jpg IMG-20200922-WA0069.jpg IMG-20200922-WA0039.jpg IMG-20200922-WA0043.jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.