വീടി​നു​ മുകളിൽ റബര്‍ മരം വീണ് നാശനഷ്​ടം; വൻ ദുരന്തം ഒഴിവായി

വെള്ളറട: അമ്പൂരി ഗ്രാമപഞ്ചായത്തിലെ ചീനിക്കാല തൃക്കാര്‍ത്തികയില്‍ ജലജയുടെ വീടിനു മുകളിലാണ് റബര്‍ മരം കടപുഴകിയത്​. തിങ്കളാഴ്​ച ശക്തമായി വീശിയടിച്ച കാറ്റിലും മഴയിലും വാട്ടര്‍ ടാങ്ക്, പാരപ്പറ്റ്, ചുമരുകള്‍ എന്നിവക്ക്​ കേടുപാട് സംഭവിച്ചു. അപകടം സംഭവിക്കുമ്പോള്‍ ജലജയുടെ ഒരു വയസ്സുള്ള ചെറുമകള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ വീട്ടിനുള്ളിലുണ്ടായിരുന്നു. മരം വീഴുന്ന ശബ്​ദം കേട്ട് പുറത്തേക്ക് ഇറങ്ങി ഓടിയത് കാരണം അപകടം ഒഴിവായി. മരം വൈദ്യുതി കമ്പികളും വീടിനു പുറത്ത്​ പതിച്ചു. വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി. സമീപ വസ്തുവിലെ മരങ്ങള്‍ മുറിച്ചുമാറ്റി നല്‍കണമെന്ന പരാതി വസ്തു ഉടമക്കും പഞ്ചായത്തിലും നല്‍കിയിട്ട് അഞ്ചുവര്‍ഷത്തിലധികമായെന്ന് ജലജ പറയുന്നു. ചിത്രം. chenekala jalajude veetine purath maram veenu.jpg ചീനിക്കാല സ്വദേശിനി ജലജയുടെ തൃക്കാര്‍ത്തിക എന്ന വീടിനു പുറത്ത് റബര്‍ മരം കടപുഴകിയ നിലയില്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.