നാട്ടുവിശേഷം വാട്സ്ആപ് കൂട്ടായ്മ

തിരുവനന്തപുരം: മാലിന്യമുക്ത വെട്ടുകാട് എന്ന ആശയം മുന്‍നിര്‍ത്തി ബോധവത്​കരണ പ്രവര്‍ത്തനങ്ങളുമായി വെട്ടുകാട് നാട്ടുവിശേഷം എന്ന വാട്‌സ്ആപ് കൂട്ടായ്മ. ബോധവത്​കരണത്തി​ൻെറ ഭാഗമായുള്ള ചുവരെഴുത്തുകള്‍ ചെയ്യുന്നതി​ൻെറ ഉദ്ഘാടനം മേയര്‍ കെ. ശ്രീകുമാര്‍ നിര്‍വഹിച്ചു. വെട്ടുകാട് പ്രദേശത്ത് 15 ഓളം ചുവരുകള്‍ ബോധവത്​കരണത്തി​ൻെറ ഭാഗമായി എഴുതാനാണ് കൂട്ടായ്മ തീരുമാനിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലും ബോധവത്കരണ പ്രവര്‍ത്തനങ്ങളുമായി ഈ കൂട്ടായ്മ സജീവമാണ്. ജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കുന്നതിനായുള്ള നഗരസഭയുടെ കിച്ചണ്‍ ബിന്നുകള്‍ സ്ഥാപിക്കുന്നതിനായുള്ള പ്രോത്സാഹന പ്രവര്‍ത്തനങ്ങളിലും ഈ കൂട്ടായ്മ സജീവമായി രംഗത്തുണ്ട്. ശംഖുംമുഖം വാര്‍ഡ് കൗണ്‍സിലര്‍ സോളമന്‍ വെട്ടുകാട്, വെട്ടുകാട് നാട്ടുവിശേഷം വാട്‌സ്ആപ്​ കൂട്ടായ്മയുടെ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.